തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച സ്വർണമോതിരം; 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയിൽ സ്വർണമോതിരം വിതരണം ചെയ്യാനുള്ള കരാർ കേരളം ആസ്ഥാനമായുള്ള പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന 4,41,667 നവജാതശിശുക്കൾക്ക് ഒരു ഗ്രാമിന്റെ വീതം സ്വർണമോതിരം സൗജന്യമായി നൽകുന്നതാണ് പദ്ധതി. സ്വർണവിലയ്ക്ക് പുറമേ വെറും ഒരു പൈസ മാത്രം സർവീസ് ചാർജ് ക്വാട്ട് ചെയ്താണ് ജോയ്ആലുക്കാസ് ഈ കരാർ സ്വന്തമാക്കിയത്.

സ്വർണത്തിന്റെ യഥാർഥ തുക തമിഴ്നാട് സർക്കാർ നൽകും. പണിക്കൂലിയോ പായ്ക്കിങ് ചാർജോ ലാഭവിഹിതമോ ഈടാക്കാതെ, പൂർണമായും ലാഭേച്ഛയില്ലാതെ സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതിയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം എടുത്തതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News