പരിക്കിൽ നിന്ന് മുക്തനായ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനിരിക്കെ, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് തിരിച്ചുവരവിന് സാധ്യത തെളിയുന്നു. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ താരം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തന്റെ ഫിറ്റ്‌നസ് തെളിയിച്ചതിനെ തുടര്‍ന്നാണ് തിരിച്ചുവരവിന് വഴിതുറന്നത്. ലോകകപ്പിനിടെ ഏറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹാര്‍ദിക് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

എന്‍സിഎയില്‍ നടന്ന പുനരധിവാസ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അദ്ദേഹം, ബൗളിങ്ങും ബാറ്റിങ്ങും പുനരാരംഭിക്കുകയും പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുകയും ചെയ്തു. ഹാര്‍ദിക്കിന്റെ തിരിച്ചുവരവോടെ അഫ്ഗാനിസ്താനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ മധ്യനിരയ്ക്കും ബൗളിങ് നിരയ്ക്കും കൂടുതല്‍ കരുത്ത് ലഭിക്കും. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ടീം കോമ്പോസിഷന്‍ നിശ്ചയിക്കുന്നതില്‍ ഹാര്‍ദിക്കിന്റെ സാന്നിധ്യം നിര്‍ണായകമാണ്.

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ഉടന്‍ തന്നെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാര്‍ദിക് തിരിച്ചെത്തുന്നതോടെ അദ്ദേഹത്തെ പരമ്പരയില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കുമോ അതോ സീനിയര്‍ താരങ്ങള്‍ ടീമിലേക്ക് മടങ്ങിയെത്തുമോ എന്ന കാര്യത്തിലും ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയിലാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News