രഞ്ജിത്ത് ചിത്രം ലോ ആൻ്റ് ഓർഡർ തിയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. സത്യം സിനിമാസ് &, മഹാ സുബൈർ മുവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി , മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൻ താരനിരക്കൊപ്പം , പുതുമുഖങ്ങളും, ആണി നിരക്കുന്ന ഈ ചിത്രം ബൃഹ്ത്തായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കിൽ അവതരിപ്പിക്കുന്നു. നീതി നിർവ്വഹണത്തിനായി അങ്കത്തട്ടിലിറങ്ങുന്ന അഞ്ചു ചെറുപ്പക്കാരും അവരുടെ മാർഗദർശിയായി എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റേയും , ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷ ഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

രഞ്ജിത്തിൻ്റെ തന്നെ ബ്ളാക്ക് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രവുമായി മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്നു എന്ന പ്രചരണം ഏറെ ശക്തമാണ്. പ്രധാനമായും കൊച്ചിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ കഥാഗതിയിൽ മറ്റുചില സ്ഥലങ്ങൾക്കും നിർണ്ണായകമായ പങ്കുണ്ട്. കൊച്ചി , തിരുവനന്തപുരം, കോട്ടയം ,വയനാട് കണ്ണൂർ, എന്നിവിടങ്ങളിലായി തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണ മാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്.
ആക്‌ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക് ഷൻ കോറിയോ ഗ്രാഫേഴ്സ് ആയ, ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിലെ ആക് ഷൻ ഒരുക്കിയിരിക്കുന്നത്.

ആക്ഷനോടൊപ്പം ഇമോഷണൽ ഡ്രാമയുടെ സ്വാധീനവും ഈ ചിത്രത്തെ കുടുംബ സദസ്സിനും പ്രിയപ്പെട്ടതാക്കും ജോർജ്‌സാർ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേഷകപ്രശംസ പിടിച്ചു പറ്റിയ പ്രകാശ് വർമ്മയും , വൻ വിജയം നേടിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ച വച്ച അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.

ഗാനങ്ങൾ – ഷിബു ചക്രവർത്തി, സംഗീതം – ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിപാൽ . ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ . എഡിറ്റിംഗ് – മനോജ് കണ്ണോത്ത്. കലാസംവിധാനം – സാബു റാം. മേക്കപ്പ് – റോഷൻ എൻ. ജി.കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്. സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി . സൗണ്ട് ഡിസൈൻ – കിഷൻ സപ്താ . ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്-ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . – വി ബോസ് . ഡിസൈൻ – ആൻ്റെണി സ്റ്റീഫൻ . കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ് . പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ . മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത് സത്യം സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News