കൊച്ചി: ഇടപ്പള്ളി – അരൂർ ദേശീയ പാതയിൽ തൈക്കൂടത്ത് നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി. ഇന്ന് പുലർച്ചെ 5:30 ഓടെ ആയിരുന്നു അപകടം. അപകടത്തിൽപ്പെട്ട പാഴ്‌സൽ ലോറി മണിക്കൂറുകളോളം കൈവരിക്ക് താഴെ തൂങ്ങി കിടന്നു. ഡ്രൈവറടക്കം രണ്ടുപേരായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. ഇരുവർക്കും ലോറിയിൽ നിന്ന് പാളത്തിലേക്ക് ഊർന്നിറങ്ങാൻ കഴിഞ്ഞത് ആശ്വാസമായി. വൈറ്റില ഭാഗത്തുനിന്നും അരൂർ ഭാഗത്തേക്ക് പോവുന്ന ദിശയിലാണു അപകടം. ലോറിയുടെ മുൻവശത്തെ ടയർ പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് വീഴുന്ന രീതിയിലായിരുന്നു. രാവിലെ ഒൻപതുമണിയോടെയാണ് ക്രെയിൻ എത്തിച്ച് ലോറി നീക്കം ചെയ്യാൻ കഴിഞ്ഞത്. നിലമ്പൂരിൽ നിന്നുള്ള മിനി പാഴ്‌സൽ ലോറി ചേർത്തലയിലേക്ക് പോവുകയായിരുന്നു. ഇതിനൊപ്പം പാലത്തോട് ചേർന്നുള്ള പൈപ്പ് ലൈൻ പുഴയിലേക്ക് പൊട്ടി വീണതോടെ ചമ്പകര കനാലിലും ഗതാഗത തടസ്സം നേരിട്ടു.
Related Posts
EDഉദ്യോഗസ്ഥർക്കെതിരായ ആക്രമണം;9-ാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം ശക്തം
തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടന്ന ആക്രമണത്തില്‍ ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ഹരീഷ്…
വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്
ഡൽഹി: വനിത സംവരണ ഭേദഗതി ബില്ലിൽ ലോക്സഭ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്. മുഴുവൻ എംപിമാരും 16,17,18 തീയതികളിൽ പാർലമെന്റിൽ…
‘ചാർട്ടേഡ് ഫ്ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിന് കണ്ടു?’; വീണ്ടും മുഖ്യമന്ത്രിയെ വിമർശിച്ച് കെ കെ രാഗേഷ്
കണ്ണൂർ: ചാർട്ടേഡ് ഫ്ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിനാണ് കണ്ടതെന്നും അതിന്റെ ചെലവ് ആരാണ് വഹിച്ചതെന്നുമുള്ള ചോദ്യത്തിന്…
