സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് കരാർ അടിസ്ഥാനത്തിൽ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാകില്ല. കൂടാതെ പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയും കുറവാണ്.പീക്ക് സമയത്ത് സംസ്ഥാനത്ത് 1000 മെഗാവാട്ടിന്റെ കുറവാണ് കണക്കാക്കുന്നത്.

വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ചീഫ് സെക്രട്ടറി, കെഎസ്ഇബി ചെയർമാൻ എന്നിവരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. പുറത്തുനിന്ന് സാധ്യമായത്ര വൈദ്യുതി എത്തിച്ച് പവർകട്ടിന്റെ ദൈർഘ്യം പരമാവധി കുറയ്ക്കാൻ അടിയന്തര മുൻഗണനാ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *