ആർ. ശ്രീലേഖ രാജിവെച്ചിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ രാജിവച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീലേഖ, കൗൺസിലർ എന്ന നിലയിലെ ചുമതലകൾ നിർവഹിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് അടുത്തവരുമായി പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ശ്രീലേഖ രാജിവയ്ക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ കോർപറേഷൻ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജിക്കത്ത് നൽകിയിട്ടില്ല എന്നാണ് ഇപ്പോഴത്തെ വിശദീകരണം. തിരുവനന്തപുരം മേയർ വി.വി. രാജേഷും ശ്രീലേഖ തുടർന്നും കൗൺസിലറായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കുറച്ചുദിവസങ്ങളായി തുടരുന്ന ശാരീരിക അസ്വസ്ഥതകളാണ് ശ്രീലേഖയെ പ്രധാനമായും അലട്ടുന്നതെന്ന് എസ്. സുരേഷ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ ജനപ്രതിനിധിയുടെ ചുമതലകൾ ശരിയായ രീതിയിൽ നിർവഹിക്കാൻ സാധിക്കുമോ എന്ന ആശങ്ക അവർ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പാർട്ടിയിൽ നിന്ന് പ്രധാന പദവി ലഭിക്കാത്തതിലുള്ള അതൃപ്തിയാണ് രാജി നീക്കത്തിന് പിന്നിലെന്നും മറ്റ് രാഷ്ട്രീയപാർട്ടികളിലേക്ക് പോകാൻ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ ബിജെപി നേതൃത്വം തള്ളി. പാർട്ടിയുമായി ബന്ധപ്പെട്ട് ശ്രീലേഖയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും സുരേഷ് പറഞ്ഞു.

ശ്രീലേഖയെ ആശുപത്രിയിലെത്തി ബിജെപി നേതാക്കൾ സന്ദർശിച്ചതായും സുരേഷ് അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ, ജില്ലാ പ്രസിഡന്റ് കരമന ജയൻ, മേയർ വി.വി. രാജേഷ് തുടങ്ങിയവർ ആശുപത്രിയിലെത്തിയെന്നാണ് വിവരം. ശ്രീലേഖയുടെ ആരോഗ്യനില മെച്ചപ്പെടട്ടെയെന്നും സുരേഷ് ആശംസിച്ചു.

Tags :

Linet Mariya

Leave a Reply

Your email address will not be published. Required fields are marked *

Recent News