ബിഗ് ബോസ് മലയാളം സീസണ് 5 ആവേശകരമായ അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ചരിത്രത്തിലെ ആദ്യ മാസ് എവിക്ഷനില്‍ എട്ട് പേര് ഹൗസില്‍ നിന്ന് പുറത്തായതോടെ മത്സരാര്‍ഥികള്‍ വലിയ ഞെട്ടലിലാണ്. എന്നാല്‍ മൃദുലയും അഞ്ജലിയും സീക്രട്ട് റൂമിലാണെന്ന കാര്യം ഹൗസിലുള്ളവര്‍ക്ക് അറിയില്ല. ഇതിനിടെ നാല് പുതിയ വൈല്‍ഡ് കാര്‍ഡുകള്‍ ഹൗസിലെത്തി. ഇവര്‍ക്ക് ബിഗ് ബോസ് ഒരു വലിയ ഉത്തരവാദിത്തവും നല്കി.
തിരഞ്ഞെടുപ്പുകളൊന്നുമില്ലാതെ നാല് പുതിയ വൈല്‍ഡ് കാര്‍ഡുകളെയും ലീഡര്‍മാര്‍ ആക്കുകയായിരുന്നു ബിഗ് ബോസ്. അഞ്ചാം വാരത്തില്‍ ഒരാള്‍ മാത്രമല്ല, നാല് പേരാണ് ലീഡര്‍മാര്‍. സുവര്‍ണ, വിപിന്‍, വേദാംഗി, നിലീന എന്നിവരാണ് ഈ വാരം ഹൗസിനെ നയിക്കുക. സുവര്‍ണ ബാത്ത് റൂം ടീമിനെയും, വിപിന്‍ ഫ്ലോര്‍ ടീമിനെയും, വേദാംഗി കിച്ചണ്‍ ടീമിനെയും, നിലീന വെസല്‍ ടീമിനെയും നയിക്കും. ബാത്ത് റൂം ടീം ക്യാപ്റ്റനായ സുവര്‍ണ വിക്കി, ആസിഫ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ഫ്ലോര്‍ ക്യാപ്റ്റനായ വിപിന്‍ കൊമ്പന്, രാഹുല്‍, ഷിജിന് എന്നിവരെയും കിച്ചണ്‍ ക്യാപ്റ്റനായ വേദാംഗി നേഹ, ഐശ്വര്യ, നോബി എന്നിവരെയും വെസല്‍ ടീം ക്യാപ്റ്റനായ നിലീന താഷി, ഗൗതം, എല്‍ദോ എന്നിവരെയും തിരഞ്ഞെടുത്തു.ഓരോരുത്തരും തങ്ങളുടെ ടീമിലേക്കുള്ള അംഗങ്ങളെയും തിരഞ്ഞെടുത്തു. നാല് വൈല്‍ഡ് കാര്‍ഡുകള്‍ ഉള്‍പ്പെടെ നിലവില്‍ 15 പേരാണ് ഹൗസിലുള്ളത്. സീക്രട്ട് റൂമിലുള്ള അഞ്ജലിയെയും മൃദുലയെയും കൂടി



