ഇടപ്പള്ളിയിൽ യുവാവിന് കുത്തേറ്റു; 18-കാരൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഇടപ്പള്ളിയിലെ സ്വകാര്യ ബാറിന്റെ പാർക്കിങ് ഏരിയയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ 18-കാരനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂർ കുറ്റിക്കാട്ടുകര സ്വദേശി ജിനു ജോസഫാണ് പിടിയിലായത്. കുത്തേറ്റ എറണാകുളം സ്വദേശി കിഷോർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ഇടപ്പള്ളി സീഗേറ്റ് ബാറിലായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ബാറിന്റെ പാർക്കിങ് ഏരിയയിൽവെച്ച് കിഷോറിനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.മുതുകിൽ ആഴത്തിൽ കുത്തേറ്റ കിഷോറിനെ ഉടൻ സമീപത്തെ കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽനിന്നാണ് പൊലീസ് പിടികൂടിയത്. കളമശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.പ്രതി കഴിഞ്ഞ വർഷം ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.കളമശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ അഭിലാഷ് എ.എൽ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.മദ്യപാനത്തിനിടെയുണ്ടായ തർക്കം യുവാവിന് ഗുരുതരമായി പരിക്കേൽക്കുന്നതിലേക്ക് നയിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News