കണ്ണൂർ വനിതാ ജയിലിൽ എംഡിഎംഎ പിടികൂടി; ലഹരിക്കേസിലെ രണ്ട് പ്രതികൾക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കണ്ണൂർ വനിതാ ജയിലിൽ തടവുകാരിൽ നിന്ന് 0.30 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരിവിൽപ്പന കേസുകളിൽ പ്രതികളായ റോഷ്നി സാവിയോ, റുബൈദ എന്നിവരിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കേസുകളുമായി ബന്ധപ്പെട്ട് ന്യൂമാഹി കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരെയും ജയിലിൽ തിരികെ എത്തിച്ചിരുന്നു. തുടർന്ന് വെള്ളം കുടിക്കാൻ ഗ്ലാസെടുത്തപ്പോഴുണ്ടായ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയതെന്നാണ് വിവരം. റോഷ്നി ആറുദിവസം മുമ്പും റുബൈദ രണ്ടുദിവസം മുമ്പുമാണ് ജയിലിലെത്തിയത്.

അടുത്തിടെ കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ 194 ഗ്രാം എംഡിഎംഎയുമായി രണ്ട് ഉളിക്കൽ സ്വദേശികൾ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ റോഷ്നിയാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് മൊഴി നൽകിയതായാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇരിട്ടി പൊലീസ് തൃശൂരിൽനിന്ന് റോഷ്നിയെ പിടികൂടി. ഒരു പോക്സോ കേസിലും റോഷ്നി പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ യഥാർഥ പേര് സാബിറയാണെന്നും അന്താരാഷ്ട്ര ലഹരിസംഘവുമായി ബന്ധമുണ്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ന്യൂമാഹിയിൽ ലഹരിമരുന്നുമായി പിടിയിലായ റുബൈദയും ആൺസുഹൃത്തും വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിയെന്നാണ് കേസ്. ഇരുവരും ജയിലിലേക്ക് എംഡിഎംഎ എങ്ങനെ എത്തിച്ചുവെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ജയിലിനുള്ളിൽ ലഹരിമരുന്ന് കണ്ടെത്തിയ സംഭവം സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും പരിശോധനകളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ലഹരിമരുന്ന് ജയിലിലേക്ക് കടത്തിയതിന്റെ ഉറവിടവും ഇതിന് സഹായം ലഭിച്ചിട്ടുണ്ടോയെന്നതും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News