ഇന്ത്യയിൽ 10 വർഷത്തിനിടെ ദാരിദ്ര്യ മുക്തരായത് 2.5 കോടി പേരെന്ന് പ്രധാനമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ 25 കോടിയോളം ആളുകൾ ദാരിദ്ര്യ മുക്തരായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന ‘ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തെ’ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്മാരെ ഭരണകൂടത്തെ ആശ്രയിച്ചു ജീവിക്കുന്നവരാക്കുന്നതിന് പകരമായി, അവരെ ശാക്തീകരിക്കുകയാണ് ഗവൺമെന്റിന്റെ യഥാർത്ഥ ചുമതലയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സർക്കാരിന് അധികാരമുണ്ട്, എന്നാൽ പൗരന്മാരെ വ്യവസ്ഥിതിക്ക് വിധേയരാക്കുകയോ അതിനെ ആശ്രയിച്ച് ജീവിക്കുന്നവരാക്കുകയോ ചെയ്യരുത്. മറിച്ച് പൗരന്മാരുടെ ശേഷി വർദ്ധിപ്പിക്കുകയും അവരെ ശാക്തീകരിക്കുകയുമാണ് വേണ്ടത്.

ഇന്ത്യ ഇന്ന് ആ പാതയിലാണ് സഞ്ചരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളിലെയും ആകെ ജനസംഖ്യയേക്കാൾ കൂടുതൽ ആളുകളെയാണ് കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാമ്പത്തിക വളർച്ചയോ സാങ്കേതിക പുരോഗതിയോ മാത്രം നോക്കിയാകരുത് സർക്കാരുകളും ബിസിനസ് സ്ഥാപനങ്ങളും പുരോഗതി അളക്കേണ്ടത്, മറിച്ച് അതിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്രത്തോളം എത്തുന്നുണ്ടെന്ന് കണക്കാക്കിയാവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News