സിഎംആർഎൽ–എക്സാലോജിക് കേസ്: കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകണമായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകണമായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേസിൽ കോടതിയിൽനിന്ന് കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾക്കെതിരെ ദേശീയതലത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് കേരളത്തിൽ വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഇത് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോയെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട കോടതി ഉത്തരവിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News