‘ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്’; അപർണ തോമസുമായുള്ള വേർപിരിയലിനെക്കുറിച്ച് മനസുതുറന്ന് ജീവ ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അവതാരകൻ ജീവ ജോസഫും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അപർണ തോമസും വേർപിരിഞ്ഞത് അടുത്തിടെയാണ് ചർച്ചയായത്. 11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമുള്ള വേർപിരിയലിനെക്കുറിച്ച് ഇപ്പോൾ മനസുതുറന്നിരിക്കുകയാണ് ജീവ. വ്യവസായി ഫൈസൽ മലബാറുമായുള്ള സൗഹൃദസംഭാഷണത്തിനിടെയാണ് ജീവ ഇക്കാര്യം പങ്കുവച്ചത്.

വർഷങ്ങളോളം ഒരുമിച്ച് ജീവിച്ചശേഷം വേർപിരിയുമ്പോൾ പ്രയാസമുണ്ടാകില്ലേയെന്ന ഫൈസലിന്റെ ചോദ്യത്തിന് തീർച്ചയായും പ്രയാസമുണ്ടാകുമെന്നായിരുന്നു ജീവയുടെ മറുപടി. അതുകൊണ്ടാണ് തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നതെന്നും ഇത്രയും വർഷം ഒരുമിച്ച് ജീവിച്ച ബന്ധമാണ് തങ്ങളുടേതെന്നും ജീവ പറഞ്ഞു.

തങ്ങളുടെ വീഡിയോകൾ കാണുമ്പോൾ ഇരുവരും നല്ല സുഹൃത്തുക്കളായാണ് തോന്നിയിരുന്നതെന്നും ഈ സൗഹൃദം തുടർന്നുകൊണ്ടുപോകാൻ കഴിയുമെന്ന് കരുതുന്നുണ്ടോയെന്നും ഫൈസൽ ചോദിച്ചു. തീർച്ചയായും കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് ജീവ മറുപടി നൽകി.

വിവാഹബന്ധം അവസാനിപ്പിച്ചിട്ടും നല്ല സുഹൃത്തുക്കളായി തുടരുന്ന ബോളിവുഡ് താരങ്ങളെക്കുറിച്ചും ഫൈസൽ സംഭാഷണത്തിനിടെ പരാമർശിച്ചു. തങ്ങളും അതേ രീതിയിലാണ് മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നതെന്ന് ജീവ വ്യക്തമാക്കി.

“ഇങ്ങനെയൊക്കെ സംഭവിച്ചു. പത്ത് വർഷം ഒരുമിച്ച് ജീവിച്ചു, അടിച്ചുപൊളിച്ച് ജീവിച്ചു. പിന്നീട് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് രണ്ടുപേർക്കും രണ്ട് വഴിക്ക് പോകേണ്ടിവന്നു. പക്ഷേ ഞങ്ങൾ രണ്ടുപേരും ഇപ്പോഴും നല്ല ഫ്രണ്ട്സാണ്,” എന്നായിരുന്നു ജീവയുടെ വാക്കുകൾ.

വേർപിരിയലിന് ശേഷവും പരസ്പര സൗഹൃദം നിലനിർത്താൻ കഴിയുമെന്ന ജീവയുടെ പ്രതികരണം ശ്രദ്ധ നേടുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News