നെടുമ്പാശ്ശേരി അപകടം: എഫ്‌ഐആറിൽ മദ്യപിച്ചെന്ന വിവരം ഇല്ലാത്തതിൽ വിശദീകരണവുമായി പൊലീസ്; നാല് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ എഫ്‌ഐആർ വിവാദത്തിൽ വിശദീകരണവുമായി റൂറൽ എസ്.പി. കെ.എസ്. സുദർശൻ. സംഭവം നടന്നതിന് പിന്നാലെ പുലർച്ചെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ തയ്യാറാക്കിയതെന്നും അന്ന് പ്രതി മദ്യപിച്ചിരുന്നതായി മൊഴി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ പ്രതിക്കെതിരെ കുറ്റകരമായ നരഹത്യയ്ക്കുള്ള വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും പൊലീസ് സത്വരമായ നടപടികളാണ് സ്വീകരിച്ചതെന്നും എസ്.പി. പറഞ്ഞു. പ്രതി മദ്യപിച്ചിരുന്ന കാര്യം റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രതിയെ എവിടെ റിമാൻഡ് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അതിൽ പൊലീസിന് പങ്കില്ലെന്നും എസ്.പി. വ്യക്തമാക്കി. പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും ലഹരി പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

എഫ്‌ഐആറിൽ പേര് ഉൾപ്പെടുത്തിയില്ല; വിമർശനം ശക്തം

അപകടവുമായി ബന്ധപ്പെട്ട എഫ്‌ഐആറിൽ പ്രതിയുടെ പേരുവിവരങ്ങളും മദ്യപിച്ചിരുന്നെന്ന വിവരവും ഉൾപ്പെടുത്താതിരുന്നതാണ് പൊലീസിനെതിരെ വ്യാപക വിമർശനത്തിന് ഇടയാക്കിയത്. പ്രതി സുഹൈൽ സജീവിന്റെ പേര് രേഖപ്പെടുത്തുന്നതിന് പകരം തിരിച്ചറിയാത്തയാളെ സൂചിപ്പിക്കുന്ന ‘അൺനോൺ’ എന്ന വാക്കാണ് പ്രതിയുടെ കോളത്തിൽ ഉണ്ടായിരുന്നത്. എഫ്‌ഐആറിൽ മദ്യത്തെക്കുറിച്ചുള്ള പരാമർശം പോലുമില്ലെന്നും റിപ്പോർട്ട് പുറത്തുവന്നതോടെ പൊലീസിനെ സംരക്ഷണ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണവും ഉയർന്നു.

പ്രതിയെ ജയിലിലേക്ക് അയക്കുന്നതിന് പകരം പോർസ്റ്റൽ സ്കൂളിലേക്ക് അയച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തിയിരുന്നു.

മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഞായറാഴ്ച പുലർച്ചെ 12.30ഓടെയാണ് സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചു.

തൃക്കാക്കരയിലെ കരകൗശല വിൽപ്പനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിദ്യാർഥികളായിരുന്നു മരിച്ച മൂന്ന് പേരും. സ്ഥാപനത്തിലെ സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

എഫ്‌ഐആർ തയ്യാറാക്കിയ സമയത്ത് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, അപകടവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളും എഫ്‌ഐആറിലെ പരാമർശങ്ങളും സംബന്ധിച്ച വിവാദം തുടരുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News