കേന്ദ്രമന്ത്രി എല്‍. മുരുഗന്‍ രാജിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി: കേന്ദ്രമന്ത്രി എല്‍. മുരുഗന്‍ രാജിവെച്ചു. തമിഴ്‌നാട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനെന്ന് വിശദീകരിച്ചു കൊണ്ടാണ് രാജി. കേന്ദ്ര സഹമന്ത്രി പദവിയും രാജ്യസഭ അംഗത്വവും ഒഴിയാനാണ് തീരുമാനം. നിലവില്‍ കേന്ദ്ര പാര്‍ലമെന്ററി കാര്യ വാര്‍ത്ത വിക്ഷേപണ സഹമന്ത്രിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുരുഗന്‍ രാജിക്കത്ത് നല്‍കി. തമിഴ്നാട്ടില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ സമയം ചെലവഴിക്കുമെന്ന് മുരുകന്‍ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

2030 ഏപ്രില്‍ വരെ കാലാവധി അവശേഷിക്കെവെയാണ് രാജി. അതേസമയം ബിജെപിയില്‍ പുനഃസംഘടന ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.’പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതമാതാവിനെയും തമിഴ്നാടിനെയും സേവിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ദിവസക്കൂലിത്തൊഴിലാളികളുടെ മകനായ എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം’ എന്ന് മുരുഗന്‍ എക്‌സില്‍ കുറിച്ചു.

ഇപ്പോള്‍ താഴെത്തട്ടിലേക്ക് മടങ്ങാനും പാര്‍ട്ടിയെ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കാനും ആഗ്രഹിക്കുന്നു. 2029 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News