പത്തനംതിട്ടയിൽ വളർത്തുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ വളർത്തുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. റാന്നി തോട്ടമൺകാവ് സ്വദേശിനി ഏലിക്കുട്ടി ഇട്ടിയവിര (86) ആണ് മരിച്ചത്.

മൂന്ന് മാസം മുമ്പാണ് ഏലിക്കുട്ടിയെ വീട്ടിലെ വളർത്തുനായ കടിച്ചത്. എന്നാൽ, തുടർന്ന് പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നില്ല. രോഗലക്ഷണങ്ങൾ മൂർച്ഛിച്ചതോടെയാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

ആശുപത്രിയിൽ പേവിഷബാധയ്ക്കുള്ള പ്രതിരോധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃഗങ്ങളുടെ കടിയേറ്റാൽ മുറിവ് ഉടൻ സോപ്പും ഒഴുകുന്ന വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റ് കഴുകണം. തുടർന്ന് കാലതാമസം കൂടാതെ ആശുപത്രിയിലെത്തി ഡോക്ടറുടെ നിർദേശപ്രകാരം പേവിഷ പ്രതിരോധ കുത്തിവയ്പ്പും ആവശ്യമായ മറ്റ് ചികിത്സകളും സ്വീകരിക്കണം. വളർത്തുമൃഗങ്ങളുടെ കടിയാണെന്ന കാരണത്താൽ ചികിത്സ വൈകിക്കരുതെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News