കോഴിക്കോട് മെട്രോ യാഥാർഥ്യമാകുമെന്ന് മന്ത്രി പി.കെ ബഷീർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട്ടെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ മെട്രോ സ്വപ്നങ്ങൾക്ക് പുത്തൻ ഉണർവ് നൽകി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. കോഴിക്കോട് മെട്രോ യാഥാർഥ്യമാകുമെന്ന് മന്ത്രി നിയമസഭയ്ക്ക് ഉറപ്പുനൽകി. സഭയിൽ കോഴിക്കോട്ടെ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള സബ്മിഷന് ശേഷം കോഴിക്കോട് മെട്രോയെക്കുറിച്ചുള്ള കെ. ജയന്ത് എംഎൽഎയുടെ ഉപചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഈ സർക്കാർ കോഴിക്കോട് മെട്രോ പദ്ധതിക്ക് തീർച്ചയായും തുടക്കം കുറിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേരുമെന്നും മന്ത്രി സഭയെ അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ നഗരങ്ങളിലെ ജങ്ഷനുകളിൽ നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ പറഞ്ഞു. കോഴിക്കോട് നഗരം നേരിടുന്ന ഗതാഗതക്കുരുക്കിനെക്കുറിച്ച് കെ. ജയന്ത് എം.എൽ.എ. നിയമസഭയിൽ നടത്തിയ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പുതിയ ഫ്‌ളൈഓവർ, ജങ്ഷൻ നവീകരണം, ബൈപ്പാസ് എന്നിവയെക്കുറിച്ച് പഠിക്കാൻ പൊതുമരാമത്ത് വകുപ്പ് വിരമിച്ച തിരഞ്ഞെടുപ്പ് കമ്മിഷണർ ഷാജഹാന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമതിയോട് രണ്ട് മാസത്തിനകം റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് പഠിച്ചശേഷം നടപടികളുണ്ടാകുമെന്ന് മന്ത്രി സഭയെ അറിയിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News