തിരുവനന്തപുരം: നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി. ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ആലപ്പുഴയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് തിരുവനന്തപുരത്തെത്തി മൊഴി രേഖപ്പെടുത്തിയത്.
നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതിയെ സഹായിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഇതിനെതിരെ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും റിപ്പോർട്ടർ ചാനലിനുമെതിരെയാണ് ഡെപ്യൂട്ടി സ്പീക്കർ പരാതി നൽകിയത്. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.
Post Views: 40



