കൊച്ചിയില്‍ വായുമലിനീകരണം രൂക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായു ഗുണനിലവാര സൂചിക 188 വരെ ഉയര്‍ന്നതോടെ ആശങ്ക വർധിക്കുകയാണ്. തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, അമ്പലമുകള്‍, ഏലൂര്‍ മേഖലകളിലാണ് ഉയര്‍ന്ന മലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗതകുരുക്ക്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വാഹനപെരുപ്പം, വ്യവസായശാലകള്‍ എന്നിവയാണ് മലിനീകരണം ഉയരാന്‍ പ്രധാന കാരണം. ലോകത്ത് ഏറ്റവുമധികം വായുമലിനീകരണമുള്ള നഗരങ്ങളില്‍ 91ാം സ്ഥാനത്താണ് കൊച്ചി.

കൊച്ചിയിലെ വായു ശ്വസിക്കുന്നത് ദിവസം എട്ടു സിഗററ്റുകള്‍ വലിക്കുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തൽ. രാവിലെ ആറു മുതല്‍ എട്ടുവരെ കോടമഞ്ഞിന് സമാനമായ രീതിയില്‍ കാണുന്നത് അപകടകരമായ പുകയാണെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വായു ഗുണനിലവാര സൂചിക ഏറ്റവും അപകടകരമായ നിലയിലാണ് പ്രദേശത്തുള്ളത്. ഈയടുത്തിടെ കൊച്ചിയില്‍ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ വായുഗുണനിലാവാര സൂചിക 248 ആണ്. പൂജ്യം മുതല്‍ 50 വരെയാണ് ഒരു മനുഷ്യന് ശ്വസിക്കാന്‍ അനുയോജ്യമായ വായു ഗുണനിലവാരം. ഈ സാഹചര്യത്തിലാണ് ഏറ്റവും മോശമായ അവസ്ഥയിലേക്ക് കൊച്ചിയിലെ നില എത്തുന്നത്.

കൊച്ചിയിലെ വായു ഗുണനിലവാരം വളരെ മോശമായ നിലയിലാണെന്ന് വാര്‍ഷിക കണക്കുകളും വ്യക്തമാക്കുന്നു. അതേസമയം വായുമലിനീകരണത്തില്‍ നിന്നും കൊച്ചിയെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ശ്വാസകോശ പ്രശ്‌നങ്ങള്‍, ഹൃദയാഘാത സാധ്യത തുടങ്ങിയ അവസ്ഥകള്‍ക്ക് ഈ സാഹചര്യം കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ 153 ആണ് കൊച്ചിയിലെ വായുഗുണനിലവാരം. വരും മണിക്കൂറുകളില്‍ ഇത് 200 കവിയുന്ന സ്ഥിതിയിലാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News