ശബരി റെയിൽപ്പാത പുനരാരംഭിക്കാൻ നീക്കം; സംസ്ഥാന വിഹിതത്തിൽ നിന്ന് ഭൂമി ഏറ്റെടുക്കൽ യൂണിറ്റുകളുടെ ചെലവ് വഹിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–ശബരി റെയിൽപ്പാത പദ്ധതി പുനരാരംഭിക്കാൻ സംസ്ഥാന വിഹിതത്തിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്പെഷ്യൽ യൂണിറ്റുകളുടെ ചെലവ് വഹിച്ച് നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. സംസ്ഥാനം ചെലവഴിക്കുന്ന തുകയുടെ വിശദാംശങ്ങൾ റെയിൽവേയെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിഹിതം പൂർണമായി ഉപയോഗിച്ച് പദ്ധതി പുനരാരംഭിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും ഷിബു തെക്കുപുറം എംഎൽഎയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കുന്നതിനായി ലാൻഡ് അക്വിസിഷൻ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള എസ്റ്റാബ്ലിഷ്‌മെന്റ് ചാർജ് സംസ്ഥാന വിഹിതത്തിൽനിന്ന് വഹിക്കണമെന്നാണ് റെയിൽവേ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം ചെലവഴിക്കുന്ന തുകയുടെ വിവരങ്ങൾ നൽകണമെന്നും പദ്ധതി പൂർത്തിയായശേഷം ഇതിന്റെ 50 ശതമാനം വിഹിതം കണക്കാക്കാമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതത്തോടൊപ്പം റെയിൽവേയുടെ വിഹിതവും ലഭ്യമാക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

27–28 വർഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ് അങ്കമാലി–ശബരി റെയിൽപ്പാത. 1997–98ലെ റെയിൽവേ ബജറ്റിൽ വിഭാവനം ചെയ്ത 110 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ എട്ട് കിലോമീറ്റർ ഭാഗത്ത് ഭൂമി ഏറ്റെടുക്കലും ഏകദേശം ഏഴ് കിലോമീറ്റർ ഭാഗത്തെ നിർമാണപ്രവർത്തനങ്ങളും വർഷങ്ങൾക്കുമുമ്പ് പൂർത്തിയാക്കിയിരുന്നു. എന്നാൽ, പിന്നീട് ഏകദേശം 25 വർഷത്തോളം പദ്ധതി സ്തംഭനാവസ്ഥയിലായി.

പദ്ധതിയുടെ ആകെ ചെലവായ 3,800 കോടി രൂപയുടെ 50 ശതമാനം സംസ്ഥാനം വഹിക്കണമെന്നാണ് റെയിൽവേയുടെ നിർദേശം. ഇത് സർക്കാർ പരിഗണിച്ചിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ ചെലവുൾപ്പെടെ 1,900 കോടി രൂപ കിഫ്ബിയുടെ ധനസഹായത്തോടെ വഹിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതിക്കായി ആകെ 303.58 ഹെക്ടർ ഭൂമി ആവശ്യമാണ്. 2023ലെ എസ്റ്റിമേറ്റ് പ്രകാരം ഭൂമി ഏറ്റെടുക്കലിന് 1,361 കോടി രൂപയും നിർമാണത്തിന് 2,439 കോടി രൂപയും ഉൾപ്പെടെ ആകെ 3,800 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ചെലവ് വർധിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതി നടപ്പാക്കാത്തതിനാൽ പാതയ്ക്കായി കണ്ടെത്തിയ ഭൂമിയിൽ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും നിയമസഭയിൽ ചൂണ്ടിക്കാട്ടി. മാറിമാറി വന്ന സർക്കാരുകൾക്ക് പദ്ധതി കാര്യമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. പുതിയ നടപടികളിലൂടെ പദ്ധതി പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News