കെഎസ്ആർടിസി മിന്നൽ, ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് ഏർപ്പെടുത്താൻ നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മിന്നൽ ഉൾപ്പെടെയുള്ള ദീർഘദൂര ബസുകളിൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സീറ്റ് ബെൽറ്റ് ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് നടപ്പാക്കുന്നതിനായി വിവിധ മാതൃകകൾ സംബന്ധിച്ച പഠനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. ചോദ്യോത്തര വേളയിൽ അബിൻ വർക്കി എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ദീർഘദൂര സർവീസുകളിൽ രാത്രികാലങ്ങളിൽ പുഷ്ബാക്ക് സീറ്റുകളിൽ ഇരുന്ന് ഉയർന്ന വേഗത്തിൽ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യമുണ്ടായാൽ യാത്രക്കാർക്ക് അപകടത്തിനും പരിക്കുകൾക്കും സാധ്യതയുണ്ടെന്ന് അബിൻ വർക്കി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സീറ്റ് ബെൽറ്റ് ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉന്നയിച്ചു.

പെട്ടെന്ന് ബ്രേക്ക് ഇടുമ്പോൾ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് നടപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. അബിൻ വർക്കി മുന്നോട്ടുവച്ചത് നല്ല നിർദേശമാണെന്നും സീറ്റ് ബെൽറ്റ് ഏർപ്പെടുത്തുന്നതിലൂടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കെഎസ്ആർടിസി മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എംഎൽഎ കെഎസ്ആർടിസി സിഎംഡിക്ക് കത്ത് നൽകിയിരുന്നു. ദീർഘദൂര യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിർദേശം നടപ്പാക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ സർക്കാർ പരിശോധിക്കുന്നത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News