‘പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്’; കിഫ്ബി നിയന്ത്രണ നീക്കത്തിനെതിരെ വി.എൻ. വാസവൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കിഫ്ബിക്ക് കടിഞ്ഞാണിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമായി മുൻമന്ത്രി വി.എൻ. വാസവൻ. കിഫ്ബി വിസ്മയം സൃഷ്ടിച്ച പദ്ധതിയാണെന്നും അതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്’ എന്നായിരുന്നു വാസവന്റെ പ്രതികരണം.

സർക്കാർ എസ്ഐടി ഗവൺമെന്റായി മാറുകയാണെന്നും സമാധാനത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാനമാണ് കിഫ്ബിയെന്നും വി.എൻ. വാസവൻ പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ സമീപനത്തിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എംഎൽഎമാർക്ക് ലഭിക്കുന്ന ഫണ്ട് മാത്രം ഉപയോഗിച്ച് വികസനം സാധ്യമാകില്ലെന്നും നിയന്ത്രണങ്ങൾ മൂലം പദ്ധതികൾ നിലച്ചുപോകുന്ന സാഹചര്യമുണ്ടാകുമെന്നും വാസവൻ ചൂണ്ടിക്കാട്ടി.

അതേസമയം, ശബരിമലയിലെ മുന്നൊരുക്കങ്ങളിൽ കാലതാമസം നേരിടുന്നതായും വി.എൻ. വാസവൻ ആരോപിച്ചു. ജനകീയ പ്രശ്നങ്ങൾ സർക്കാർ ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മുൻ വർഷങ്ങളിൽ ജൂൺ മാസം മുതൽ ശബരിമല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നും ഇത്തവണ ആദ്യ യോഗം വിളിക്കാൻ പോലും വൈകിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

ഭക്തർ ദർശനം നടത്താനാകാതെ മടങ്ങിപ്പോകുന്ന സാഹചര്യം മുൻകാലങ്ങളിലൊന്നും ഉണ്ടായിട്ടില്ലെന്നും വാസവൻ പറഞ്ഞു. ശബരിമല ഒരുക്കങ്ങളുടെ കാര്യത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും വ്യത്യസ്ത നിലപാടുകളിലാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുക്കങ്ങൾക്ക് നേതൃത്വം നൽകേണ്ടത് മന്ത്രിയാണെന്നും വി.എൻ. വാസവൻ വ്യക്തമാക്കി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News