ഗുജറാത്തിൽ ഫാക്ടറിയിൽ സ്ഫോടനം; തൊഴിലാളികൾക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗാന്ധിനഗര്‍: ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മരിച്ച അഞ്ച് പേരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. വാഗ്ര സ്വദേശിയും ഷിഫ്റ്റ് ഇന്‍ചാര്‍ജുമായ ജയ്ദീപ് പട്ടേല്‍ (27), അനികേത്കുമാര്‍ ഹരികിഷോര്‍ (24), അര്‍ജുന്‍ രാംസിങ് ഗൗതം (20), വൃന്ദ് താലവിയ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സായ്ഖ ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മേഖലയിലെ സിന്‍സീല്‍ ഫാര്‍മകെം ഫാക്ടറിയില്‍ സ്‌ഫോടനമുണ്ടായത്. 15 കിലോമീറ്റര്‍ ദൂരത്ത് വരെ സ്‌ഫോടനശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് മെത്തിലിന്‍ ഡൈക്ലോറൈഡ് വാതകം ചോര്‍ന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ഹൈഡ്രജനേഷന്‍ പ്രക്രിയയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റിയാക്ടര്‍ ടാങ്ക് തകര്‍ന്നു. ഫാക്ടറി പരിസരത്താകെ യന്ത്രഭാഗങ്ങള്‍ ചിതറിത്തെറിച്ചിരുന്നു.ബിഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ പരിക്കേറ്റ അഞ്ച് പേര്‍ ചികിത്സയിലാണ്. സംഭവസ്ഥലത്ത് ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വ്യവസായ സുരക്ഷാ-ആരോഗ്യ ഡയറക്ടറേറ്റ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധന നടത്തി. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News