മലപ്പുറത്തിന്റെ സെവൻസ് ഫുട്ബോൾ ആവേശം വെള്ളിത്തിരയിലേക്ക്; ‘വിസിൽ’ സിനിമയിൽ അഭിനയിക്കാൻ നാട്ടുകാർക്കും അവസരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾക്കും കളിക്കാർക്കും കലാകാരന്മാർക്കും അഭിനയിക്കാൻ അവസരമൊരുക്കി ‘വിസിൽ’ സിനിമയുടെ അണിയറപ്രവർത്തകർ. സെവൻസ് ഫുട്ബോൾ പശ്ചാത്തലമാക്കി രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ മലപ്പുറത്ത് ആരംഭിക്കും. ചിത്രത്തിന്റെ ബ്രോഷർ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിനോദ് ഗുരുവായൂരാണ് തിരക്കഥ ഒരുക്കുന്നത്. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമിക്കുന്ന ചിത്രം അടുത്ത റംസാനിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരവും കളിയോടുള്ള നാട്ടുകാരുടെ തീവ്രമായ സ്നേഹവും സൗഹൃദവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സംഭവബഹുലമായ കഥ പറയുന്ന സിനിമയിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കും. മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾക്കും കളിക്കാർക്കും കലാകാരന്മാർക്കും അഭിനയിക്കാൻ അവസരം നൽകുന്നതിലൂടെ നാടിന്റെ ഫുട്ബോൾ സംസ്കാരത്തെ കൂടുതൽ അടുത്തറിയാനും സിനിമ ലക്ഷ്യമിടുന്നു.

ഓസ്കാർ ജേതാവ് എ.ആർ. റഹ്മാന്റെ സംഗീത സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത് ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. തെലുങ്ക് സിനിമാരംഗത്ത് ശ്രദ്ധേയനായ അഷ്കർ അലിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവ് സൂരജ് ഇ.എസ്. എഡിറ്റിങ്ങും മനോജ് അങ്കമാലി മേക്കപ്പും കൈകാര്യം ചെയ്യുന്നു. പോർച്ചുഗലിലെ അവൻക ഇന്റർനാഷണൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രനാണ് കലാസംവിധാനം.

ഗായത്രി കിഷോറാണ് വസ്ത്രാലങ്കാരം. ഷൈൻ കെ.എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടറായും അഷ്റഫ് ഗുരുക്കൾ ആക്ഷൻ ഡയറക്ടറായും പ്രവർത്തിക്കുന്നു. റിന്നി ദിവാകർ പ്രൊഡക്ഷൻ കൺട്രോളറും മുരളി ഗിന്നസ് ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറുമാണ്. ഷഹദ് ഹുസൈൻ സ്റ്റിൽസും ആന്റണി സ്റ്റീഫൻ പബ്ലിസിറ്റി ഡിസൈനും നിർവഹിക്കുന്നു. എ.എസ്. ദിനേശാണ് പി.ആർ.ഒ.

മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശവും സൗഹൃദത്തിന്റെ കഥകളും വലിയ ക്യാൻവാസിൽ വെള്ളിത്തിരയിലെത്തിക്കുന്ന ‘വിസിൽ’ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News