ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ പ്രധാന വേഷങ്ങളിൽ; ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമിക്കുന്ന ചിത്രം റെജിൻ എസ്. ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം ശ്രദ്ധേയമായ പോസ്റ്ററിലൂടെയാണ് പുറത്തുവിട്ടത്.

ഇരുളിൽ മലനിരകളിലെ നടപ്പാതയിൽ ടോർച്ച് തെളിച്ചുനിൽക്കുന്ന ദിലീഷ് പോത്തന്റെ ലുക്കാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. രണ്ട് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന മിസ്റ്ററി ത്രില്ലറായ ‘ഭൗമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തേ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തെക്കുറിച്ച് സിനിമാ വൃത്തങ്ങളിൽ ഇതിനകം ചർച്ചകൾ സജീവമാണ്.

മലയാളത്തിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ വിതരണം ചെയ്തിട്ടുള്ള ഭാവന സ്റ്റുഡിയോസിന്റെ വിതരണ സ്ഥാപനമാണ് ഭാവന റിലീസ്. ഫഹദ് ഫാസിൽ, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് ‘കുമ്പളങ്ങി നൈറ്റ്സ്’ മുതൽ ‘ബെത്‌ലഹേം’ വരെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.

വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോശ സെൻഗുപ്ത, രേവതി ശർമ, കാവ്യ ഭാനു, അനിത നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്ല്യ, അപർണ ജോൺസ്, നസ്ലിൻ ജമീല, നൗഷാദ്, എൻ.പി. നിസ്സ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഡോണി കടമ്മനിട്ടയുടേതാണ് കഥ. ക്രിസ്റ്റോ സേവ്യർ സംഗീതവും ശരൺ വേലായുധൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് ഇ.എസ്. എഡിറ്റിങ്ങും അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. സിബിൻ വർഗീസാണ് കലാസംവിധാനം. റോണി വെള്ളത്തൂവൽ മേക്കപ്പും ഗോപിക ഉണ്ണികൃഷ്ണൻ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു.

അംബ്രു സൈമൺ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ജിതിൻ എസ്. ബാബു സ്റ്റിൽ ഫോട്ടോഗ്രാഫറായും പ്രവർത്തിക്കുന്നു. ജയദേവൻ ചക്കാടത്താണ് സൗണ്ട് ഡിസൈൻ. രാജാകൃഷ്ണൻ എം.ആർ. ഫൈനൽ മിക്സും ലിജു പ്രഭാകർ കളറിസ്റ്റായും പ്രവർത്തിക്കുന്നു. മാ മി ജോയാണ് പബ്ലിസിറ്റി ഡിസൈൻ. ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ് ഡിജിറ്റൽ മാർക്കറ്റിങ് നിർവഹിക്കുന്നു. കലൈ കിംഗ്സ്റ്റണാണ് ആക്ഷൻ ഡയറക്ടർ.

ഡാനിഷ് കെ.എ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ജസ്റ്റിൻ ടോണി തോമസ് പ്രൊഡക്ഷൻ മാനേജറായും ഷെറിൻ സ്റ്റാൻലി പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

വാഴൂർ ജോസ്

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News