ഒമാനിൽ ചരക്കുകപ്പൽ മുങ്ങി; അപകടകരമായ വസ്തുക്കളുള്ള കണ്ടെയ്‌നറുകൾ കടലിൽ ഒഴുകുന്നു, ജാഗ്രതാ നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്‌കറ്റ്: ഒമാനിലെ മുസന്ദം ഗവർണറേറ്റിന് സമീപം ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് അപകടകരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾ കടലിൽ ഒഴുകിനടക്കുന്നതായി മുന്നറിയിപ്പ്. റാസ് അൽ ശൈഖ് മസൂദ് തീരത്തോട് ചേർന്ന കടൽമേഖലയിലാണ് കണ്ടെയ്‌നറുകൾ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളും ബോട്ട് ഓപ്പറേറ്റർമാരും കടൽയാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് ഒമാൻ ഭരണകൂടം നിർദേശിച്ചു.

ഒക്ടോബർ 14ന് ‘ജിഎഫ്എസ് പ്രൈഡ്’ എന്ന ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്നാണ് കപ്പലിലുണ്ടായിരുന്ന നിരവധി കണ്ടെയ്‌നറുകൾ കടലിന്റെ ഉപരിതലത്തിൽ ഒഴുകാൻ തുടങ്ങിയത്. ഇവയിൽ ചിലതിൽ അപകടകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പ്രദേശത്തുകൂടി സഞ്ചരിക്കുന്നവർ ഒഴുകിനടക്കുന്ന കണ്ടെയ്‌നറുകളുടെ സമീപത്തേക്ക് പോകുകയോ അവ നീക്കം ചെയ്യാനോ തുറക്കാനോ ശ്രമിക്കുകയോ ചെയ്യരുതെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം കർശന നിർദേശം നൽകി. വിഷവസ്തുക്കളോ അപകടകരമായ രാസവസ്തുക്കളോ അടങ്ങിയ കണ്ടെയ്‌നറുകളുമായി സമ്പർക്കത്തിലാകുന്നത് ജീവന് ഭീഷണിയാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കടലിൽ ഒഴുകിനടക്കുന്ന കണ്ടെയ്‌നറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 7211134 എന്ന നമ്പറിൽ അധികൃതരെ വിവരമറിയിക്കണം. കടൽയാത്രക്കാരുടെ സുരക്ഷയും സമുദ്രപരിസ്ഥിതിയുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടപടികൾ തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

മുസന്ദം മേഖലയിലൂടെ മത്സ്യബന്ധനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കടലിൽ ഇറങ്ങുന്നവർ ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News