കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ വിറ്റ സംഭവം; അന്വേഷണത്തിന് ഒൻപതംഗ പ്രത്യേക സംഘം:പ്രതികളെ പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതൃസഹോദരി സ്പായിൽ വിറ്റ സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി ഒൻപതംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിലെ രണ്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി ഫോർട്ട് എസിപി കെ. പ്രദീപ് അറിയിച്ചു. ആന്ധ്രാപ്രദേശിലെ ബാലസമുദ്രം ഗൊറില്ല പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് പ്രതികളെ പിടികൂടിയത്.

സ്പായിൽ ജോലി ചെയ്തിരുന്ന മാതൃസഹോദരി, അവിടെയുണ്ടായിരുന്ന യുവാവിനൊപ്പം പെൺകുട്ടി ഇറങ്ങിപ്പോയെന്ന് ആരോപിച്ച് സെപ്റ്റംബർ 21ന് കാണാനില്ലെന്ന പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ നെയ്യാർ ഡാമിന് സമീപത്തുനിന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ പ്രായത്തിൽ അന്ന് തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. ആന്ധ്രാപ്രദേശിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിക്ക് 16 വയസ്സാണെന്ന് സ്ഥിരീകരിച്ചത്. ഇതിന്റെ ഭാഗമായി സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതായും എസിപി വ്യക്തമാക്കി.

കോവളത്തെ സ്പായിൽ പെൺകുട്ടി രണ്ടുമാസത്തോളം കഴിഞ്ഞിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മറ്റൊരു സ്പായിലും നാല് ദിവസത്തോളം പെൺകുട്ടി ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ചെന്നൈയിലെ സ്പായിൽവെച്ചും ദുരുപയോഗം നടന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്ന് കെ. പ്രദീപ് പറഞ്ഞു.

പെൺകുട്ടിയുടെ വളർത്തമ്മയും അവരുടെ പങ്കാളിയുമാണ് കുട്ടിയെ നാട്ടിലെത്തിച്ചതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചതിന് പിന്നിലെ സാഹചര്യങ്ങളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News