എസ്എംഎ മരുന്ന് വിവാദം; വിതരണം ചെയ്ത മരുന്ന് തിരിച്ചെടുക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ കെയര്‍ പദ്ധതിയിൽ സ്പൈനൽ മസ്കുലർ അട്രോഫി രോഗികളായ കുട്ടികള്‍ക്ക് ക്ലിനിക്കൽ ട്രയൽ എന്ന രേഖപ്പെടുത്തിയ മരുന്ന് നൽകിയത് വിവാദമായതോടെ വിതരണം ചെയ്ത മരുന്ന് തിരിച്ചെടുക്കും. കരാര്‍ പ്രകാരമുള്ള മരുന്ന് എത്തിയതിനാലാണ് ഇത് ആരോഗ്യ വകുപ്പ് തിരിച്ചെടുക്കുന്നത്. പരാതി കിട്ടിയാൽ മരുന്ന് നൽകിയത് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

എന്നാൽ നേരത്തെ നൽകിയിരുന്ന മരുന്ന് മാറ്റിയതിനെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ വിമര്‍ശിച്ചു. എസ്എംഎ രോഗികളായ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കി വന്നിരുന്ന മരുന്ന് മാറ്റി നല്‍കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിദേശ കമ്പനിയായ റോഷ് നല്‍കി വന്നിരുന്ന ആറ് ലക്ഷം രൂപയുള്ള മരുന്ന് മാറ്റി ഇന്ത്യൻ നിർമിതമായ നാറ്റ്കോയുടെ എണ്ണായിരം രൂപ വിലയുള്ള മരുന്ന് നൽകാനാണ് തീരുമാനിച്ചത്.

എന്നാല്‍ ഓർഡർ ചെയ്ത മരുന്ന് വരാൻ കാലതാമസം എടുത്തതോടെ ക്ലിനിക്കൽ ട്രയലെന്നോ ഡോക്ടേഴ്സ് സാമ്പിളെന്നോ രേഖപ്പെടുത്തിയ മരുന്ന് ആരോഗ്യ വകുപ്പ് നൽകുകയായിരുന്നു. ഇതോടെ മരുന്ന പരീക്ഷണമെന്ന ആശങ്ക രക്ഷിതാക്കള്‍ക്കുണ്ടായി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്ന് നൽകിയ അഞ്ച് മരുന്നുകള്‍ തിരിച്ചെടുക്കുന്നത്. വിദഗ്ധസമിതി അംഗീകരിച്ചാണ് മരുന്നാണ് കുട്ടികള്‍ക്ക് നൽകുന്നതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News