പ്രധാനമന്ത്രിയുടെ വിദേശയാത്ര വിവരങ്ങൾ കൈമാറുന്നത് സുരക്ഷയെ ബാധിക്കുമെന്ന് ഡൽഹി ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളിൽ നടത്തിയ വിദേശയാത്രയുടെ വിവരങ്ങൾ കൈമാറുന്നത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ഡൽഹി ഹൈക്കോടതി. വ്യോമസേനാ വിമാനത്തിൽ പ്രധാനമന്ത്രിമാർ നടത്തിയ വിദേശയാത്രയുടെ വിശദാംശങ്ങൾ കൈമാറാൻ കേന്ദ്ര വിവരാവകാശ കമ്മിഷൻ പുറപ്പെടുവിച്ച വിധി ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഈ വിവരങ്ങൾ പരസ്യമാകുന്നത് ദേശീയ സുരക്ഷയെ മാത്രമല്ല, പ്രധാനമന്ത്രിയുടെ സുരക്ഷയെയും ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ വിദേശ യാത്രക്ക് പൊതു ഫണ്ടിൽനിന്നുള്ള പണം ഉപയോഗിച്ചു എന്ന കാരണത്താൽ സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ വിവരാവകാശ നിയമപ്രകാരം കൈമാറാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ദേശീയ സുരക്ഷ, ഒരു വ്യക്തിയുടെ സുരക്ഷ, തുടങ്ങിയവയെ ബാധിക്കുന്ന വിഷയങ്ങളിൽ വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം വിവരം കൈമാറേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് അമിത് മഹാജൻ ആണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കിയത്. എയർ ഹെഡ്ക്വാട്ടെർസിലെ ഡയറക്ടറേറ്റ് ഓഫ് പേർസണൽ സർവ്വീസിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ ഹർജിയിലാണ് വിധി. റിട്ടയേർഡ് കോമഡോർ ലോകേഷ് ബത്രയാണ് വ്യോമസേനാ വിമാനത്തിലെ പ്രധാനമന്ത്രിമാരുടെ വിദേശയാത്രാ വിവരങ്ങളുടെ വിശദാംശങ്ങൾ തേടി വിവാരാകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News