തിരുവനന്തപുരം: ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന ഗവർണർ ഓംപ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ മന്ത്രി എ.പി. അനിൽകുമാർ രംഗത്ത്. ഒരാൾ കഴിക്കുന്ന ഭക്ഷണം മാത്രമേ മറ്റുള്ളവരും കഴിക്കാവൂ എന്ന നിർബന്ധം ജനാധിപത്യവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോക്ഭവൻ പോലൊരു ഭരണഘടനാ സ്ഥാപനം ഉയർത്തിപ്പിടിക്കേണ്ടത് ഒരാളുടെ ഇഷ്ടങ്ങളല്ല, മറിച്ച് എല്ലാവരുടെയും അവകാശങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷണത്തിന്റെ കാര്യത്തിലും വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണറുടെ നിർദേശത്തിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി. എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ടെന്നും അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Post Views: 44



