സങ്കൽപ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന ‘സമരസ’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം മനോരമ മ്യൂസിക് റിലീസ് ചെയ്തു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ.കെ. സംഗീതം നൽകി സിതാര കൃഷ്ണകുമാർ ആലപിച്ച ‘മൊഹബത്തിൻ മൈലാഞ്ചി’ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്.
ഒക്ടോബർ 30ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ അഖില നാഥ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘ഇലവീഴാ പൂഞ്ചിറ’, ‘മന്ദാകിനി’, ‘റോന്ത്’, ‘കുട്ടന്റെ ഷിനിഗാമി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖിലയ്ക്കൊപ്പം ഹരീഷ് പേരടിയും പ്രധാന വേഷത്തിലെത്തുന്നു. പ്രദീപ് ബാലൻ, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, എം.എ. സേവ്യർ, രത്നാകരൻ, നിലമ്പൂർ ആയിഷ, മാളവിക ഷാജി, ബിനി ജോൺ, സുനിത എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
സുമേഷ് സുരേന്ദ്രനാണ് ഛായാഗ്രഹണം. അഭയ് എ.കെ., ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം നിർവഹിക്കുന്നു. എഡിറ്റിംഗ്: ജോമോൻ സിറിയക്. ആർട്ട് ഡയറക്ടർ: ഷിജു മാങ്കൂട്ടം. വിതരണം: സങ്കൽപ ഫ്രെയിംസ് റിലീസ്. പി.ആർ.ഒ: എ.എസ്. ദിനേശ്.



