കണ്ണൂർ: സിപിഎമ്മിന്റെ മുതിർന്ന നേതാവ് കെ.പി. സഹദേവന്റെ നിര്യാണത്തിൽ ആദരസൂചകമായി കണ്ണൂർ ടൗണിൽ നാളെ ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട് നാലു വരെയാണ് ഹർത്താൽ. കണ്ണൂർ പഴയ മുനിസിപ്പാലിറ്റി പരിധിയിൽ മാത്രമാണ് ഹർത്താൽ ബാധകമാകുക.
ഹോട്ടലുകൾ, വാഹനങ്ങൾ, മറ്റ് അവശ്യസേവനങ്ങൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അഭ്യർഥിച്ചു.
Post Views: 19



