പിലിഭിത്തിലെ വോട്ടർ പട്ടിക ക്രമക്കേട്: മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത്ത് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. രണ്ട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർക്കും ഒരു കമ്പ്യൂട്ടർ ഓപ്പറേറ്റർക്കുമെതിരെയാണ് നടപടി. വോട്ടർമാരുടെ ഇപിക് (EPIC) നമ്പർ നിലനിർത്തി പേരുകൾ മാത്രം മാറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസ്.

ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മണ്ഡലത്തിലെ വോട്ടർ പട്ടിക വിശദമായി പരിശോധിച്ചു. ആയിരക്കണക്കിന് പേരുകളിൽ മാറ്റം വരുത്തിയതായും മണ്ഡലത്തിൽ താമസിക്കാത്ത 2,600 പേരെ പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയതായും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തിയത്.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ ക്രമക്കേടുകൾ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. 2026 മേയ് 31നും ഓഗസ്റ്റ് 29നും ഇടയിൽ വോട്ടർ വിവരങ്ങളിൽ തിരുത്തലുകൾ വരുത്താൻ കമ്പ്യൂട്ടർ അസിസ്റ്റന്റ് അപേക്ഷകൾ നൽകിയതായും റിപ്പോർട്ടിലുണ്ട്.

ഫോം 8-ൽ ക്രമരഹിതമായി രേഖപ്പെടുത്തിയ എൻട്രികൾ തിരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രണ്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കെതിരെ വകുപ്പുതല നടപടികൾക്കും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ പങ്ക് അന്വേഷിക്കാനും ഉത്തരവിട്ടതായി ഉത്തർപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. നേരത്തേ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും വോട്ടർ രജിസ്‌ട്രേഷൻ കേന്ദ്രത്തിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News