ജനറിക് മരുന്നുകൾക്ക് സിപിഎം എതിരല്ല; വിമർശിച്ചത് സർക്കാരിന്റെ വീഴ്ച്ചകളാണെന്ന് പിണറായി വിജയൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എംഎ മരുന്ന് വിവാദത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ ആരോ​ഗ്യമന്ത്രി പി.കെ ശ്രീമതിയും രം​ഗത്ത്. വിഷയത്തിൽ വഴിതിരിച്ചുവിടാൻ നീക്കം നടന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. ജനറിക് മരുന്നുകൾക്ക് സിപിഎം എതിരല്ല. വിമർശിച്ചത് സർക്കാരിന്റെ വീഴ്ചകളാണെന്നും എസ്എംഎ ബാധിതരുടെ ആശങ്ക അറിയിച്ചു ഈ മാസം 12ന് ആരോഗ്യ മന്ത്രിക്ക് കത്ത് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ ആരോപണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് പി.കെ ശ്രീമതിയും കുറ്റപ്പെടുത്തി. എൽ.ഡി.എഫ് ജനറിക് മരുന്നുകൾക്ക് എതിരല്ല. വിലകുറച്ച് മരുന്ന് കിട്ടുന്നത് നല്ല കാര്യമാണ്. ആരോഗ്യമന്ത്രിയുടെ മറുപടിയിലെ നിലവാരമില്ലാത്ത പരാമർശങ്ങൾക്ക് അതുപോലെ മറുപടി പറയാൻ എനിക്ക് പറ്റില്ല. എസ്.എം.എ മരുന്നിൽ സാങ്കേതിക പരിശോധനയ്ക്ക് നിർദേശം നൽകിയത് എൽ.ഡി.എഫ് സർക്കാരാണ്. വാർത്താസമ്മേളനത്തിൽ ഉയർത്തിയത് ലഘുവായ വിമർശനം മാത്രമാണെന്നും അവർ പറഞ്ഞു.

ഒരു ഡോക്ടർക്കും മെഡിക്കൽ റെപ്രസന്റേറ്റീവ് ആയിട്ടോ കമ്പനിയുമായിട്ടോ ബന്ധമുണ്ടാകാൻ പാടില്ല. ക്ലിനിക്കൽ ട്രയൽ മരുന്ന് നൽകുമ്പോൾ രക്ഷിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഡോക്ടർക്ക് ഉത്തരവാദിത്തമുണ്ട്. ഈ മരുന്ന് എങ്ങനെ എസ്.എ.ടിയിൽ എത്തി എന്ന ചോദ്യത്തിന് ഉത്തരം വേണമെന്നും ശ്രീമതി ചോദിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News