പിഎസ്‌സിയിൽ ക്രമക്കേട് വ്യക്തം; സ്ഥാപനത്തിൽ മാറ്റം വേണം: കെ. മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎസ്‌സിക്കെതിരായ ഗവർണറുടെ നടപടിയിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. പിഎസ്‌സിയുടെ ഭാഗത്ത് ക്രമക്കേടുകൾ വ്യക്തമായതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാർ അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടാണ് പിഎസ്‌സി സ്വീകരിച്ചതെന്നും അതാകാം ഗവർണറെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്നും മുരളീധരൻ വ്യക്തമാക്കി.

പിഎസ്‌സി സ്വതന്ത്ര സ്ഥാപനമാണെങ്കിലും ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിച്ചെന്നും അതുകൊണ്ടാണ് സർക്കാർ ഇടപെട്ടതെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിയുള്ള സ്ഥാപനമായി പിഎസ്‌സി മാറിയെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും മോശമായ കാലഘട്ടം പിഎസ്‌സിക്ക് ഉണ്ടായിട്ടില്ലെന്നും മുരളീധരൻ വിമർശിച്ചു. പിഎസ്‌സിയിൽ മാറ്റം വേണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎസ്‌സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ ഇനി ആലോചിക്കേണ്ടതുണ്ടെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, വിഷയത്തിൽ എൽഡിഎഫ് ഉയർത്തുന്ന വാദങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.

പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയിരുന്നു. ഗവർണർ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് രാജേന്ദ്ര അർലേക്കർ ശുപാർശ സമർപ്പിച്ചത്. ഐജി അജിതാബീഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടിയെന്നാണ് റിപ്പോർട്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News