പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് മരണം; എഡിഎമ്മിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ 17 വയസ്സുള്ള മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കൾ. അപകടത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയ തങ്ങളോട് ജഡ്ജി കയർത്തു സംസാരിച്ചെന്നും ചോദ്യം ചെയ്യാൻ തങ്ങൾ ആരുമല്ലെന്ന രീതിയിൽ ഭീഷണിപ്പെടുത്തിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയ മാതാപിതാക്കൾക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതികരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. 17കാരന്റെ ചിത്രം പകർത്തിയപ്പോൾ അത് ഉടൻ ഡിലീറ്റ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായും ഫോൺ പിടിച്ചുവാങ്ങി ചിത്രം നീക്കം ചെയ്തതായും ബന്ധു ആരോപിച്ചു.

വെള്ളക്കെട്ടാണ് അപകടത്തിന് കാരണമെന്നായിരുന്നു ജഡ്ജിയുടെ വിശദീകരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ അപകടം നടന്ന കണ്ടെയ്‌നർ റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നില്ലെന്നും വെള്ളം ഒഴുകിപ്പോകാൻ സൗകര്യമുള്ള സ്ഥലത്താണ് അപകടമുണ്ടായതെന്നും അവർ വ്യക്തമാക്കി. കാർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായും അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയെന്നും ബന്ധുക്കൾ ആരോപിച്ചു. വാഹനം ഓഫായി നിന്നതിനാലാണ് പിടികൂടാനായതെന്നും അവർ പറഞ്ഞു.

അപകടത്തിന് പിന്നാലെ ബെൻസ് കാർ സ്ഥലത്തുനിന്ന് മാറ്റി താഴെയുള്ള സർവീസ് റോഡിലേക്ക് കൊണ്ടുപോയതിലും വാഹനത്തിന്റെ നമ്പർ നീക്കം ചെയ്തതിലും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. വാഹനം പൊലീസ് സ്റ്റേഷനിലെത്തിക്കാതെ ഇങ്ങനെ ചെയ്തത് എന്തിനാണെന്നും അവർ ചോദിച്ചു. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ബെൻസ് കാറിന്റെ നമ്പർ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. പ്രതി മദ്യപിച്ചിരുന്നില്ലെന്ന പൊലീസ് വാദത്തിലും സംശയമുണ്ടെന്ന് അവർ പറഞ്ഞു.

ജയബാലകൃഷ്ണൻ പുലർച്ചെ തട്ടുകട അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ബെൻസ് കാർ ഇടിച്ചതിനെ തുടർന്ന് അദ്ദേഹം ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തട്ടുകടയിൽനിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നതെന്നും ജയബാലകൃഷ്ണന്റെ ഭാര്യ അസുഖബാധിതയാണെന്നും ബന്ധുക്കൾ പറഞ്ഞു. എല്ലാ മാസവും വായ്പ തിരിച്ചടയ്ക്കേണ്ട ബാധ്യതയുമുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News