പിഎസ്‌സി ചെയർമാനെ നീക്കാനുള്ള ഗവർണറുടെ നീക്കം; വിമർശനവുമായി സിപിഐഎം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ വിമർശനവുമായി സിപിഐഎം. പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണെന്നും അതിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനാണ് ശ്രമമെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. കേരള സർക്കാരിന്റെ പിന്തുണയില്ലാതെ ഗവർണർക്ക് ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടെ നിലപാടുകൾ ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പാക്കാൻ സഹായിക്കുന്നതാണെന്ന് ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. വഖഫ് ബോർഡ് വിഷയത്തിലടക്കം ഗവർണർ സ്വീകരിച്ച നിലപാടുകൾ ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുകൂലമാണെന്നും കേരളത്തിലെ യുഡിഎഫ് സർക്കാർ ഇതിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ അഞ്ച് മാസത്തെ ഭരണാനുഭവങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാർ അറിഞ്ഞുകൊണ്ടാണ് ഈ നിലപാട് സ്വീകരിച്ചതെന്നും ടി.പി. രാമകൃഷ്ണൻ ആരോപിച്ചു.

അതേസമയം, പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ സ്ഥാനത്തുനിന്ന് നീക്കുന്നതിനായി ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയിരുന്നു. പിഎസ്‌സി ചെയർമാനെ കൂടാതെ മറ്റ് അംഗങ്ങളെയും നീക്കണമെന്നാണ് ശുപാർശയെന്നാണ് റിപ്പോർട്ട്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ഈ നീക്കം.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ശുപാർശ ഗവർണർ നൽകുന്നതെന്നാണ് റിപ്പോർട്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും നീക്കുന്നതിൽ രാഷ്ട്രപതിക്കാണ് അധികാരം. ഗവർണറുടെ ശുപാർശയിൽ രാഷ്ട്രപതി സ്വീകരിക്കുന്ന തുടർനടപടികളാണ് ഇനി നിർണായകം.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News