Tag: PSC

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ പിടിമുറുക്കി എസ്‌ഐടി; ചോദ്യം ചെയ്യലിന് ഇന്ന് വീണ്ടും നോട്ടീസ് നല്‍കും

കൊച്ചി: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ചോദ്യം ചെയ്യലുകള്‍ക്കായി പിഎസ്‌സി അംഗങ്ങള്‍ നേരിട്ട് ഹാജരാകുന്നതിനായി ഇന്ന് വീണ്ടും എസ്‌ഐടി നോട്ടീസ് നല്‍കും. പിഎസ്‌സിക്ക് പ്രത്യേക നിയമപരിരക്ഷ ഇല്ലെന്ന നിയമോപദേശത്തിന് പിന്നാലെയാണ് നടപടി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ആദ്യം നോട്ടീസ് അയച്ച നാലുപേര്‍ക്ക് വീണ്ടും നോട്ടീസ് അയയ്ക്കും. അത് നിരസിച്ചാല്‍ വാറന്റിനായി കോടതിയെ സമീപിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താന്‍ കഴിയാത്ത പിഎസ്‌സിയിലെ മുതിര്‍ന്ന […]
Read more

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് പിഎസ്‍സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തില്ല

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്‌തിയുമായി പിഎസ്‍സി അംഗങ്ങൾ. ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‍സി അംഗങ്ങളുടെ തീരുമാനം. പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്‍സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകും. നോട്ടീസിൽ നിയമോപദേശം തേടാനും തീരുമാനം. എന്നാൽ, ചോദ്യചെയ്യൽ എവിടെ വേണമെന്ന് തീരുമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്നാണ് നിയമവൃത്തങ്ങൾ അറിയിക്കുന്നത്. ഭരണഘടന സ്ഥാപനമെന്ന നിലയിൽ പിഎസ്‍സി അംഗങ്ങൾക്ക് ക്രിമിനൽ ചട്ടത്തിൽ പ്രത്യേക പരിരക്ഷയിലെന്നും നിയവൃത്തങ്ങൾ […]
Read more

PSC കേരഫെഡ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷ ‘അട്ടിമറിക്കാന്‍ ചെയര്‍മാന്‍ നേരിട്ട് ഇടപെട്ടു’

തിരുവനന്തപുരം: പിഎസ്‌സി കേരഫെഡ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷയിലും ഗുരുതര ക്രമക്കേടെന്ന് പരാതി. പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന് എതിരെയാണ് ഗുരുതര ആരോപണം. റാങ്ക് പട്ടിക അട്ടിമറിക്കാന്‍ എം ആര്‍ ബൈജു നേരിട്ട് ഇടപെട്ടതായി ഉദ്യോഗാര്‍ത്ഥി ആരോപിച്ചു. ഒഴിവ് നികത്താതെ റാങ്ക് പട്ടിക റദ്ദാക്കാന്‍ എം ആര്‍ ബൈജു നിര്‍ദേശം നല്‍കിയെന്നാണ് പരാതി. ഹൈക്കോടതിയുടെ അനുമതി വാങ്ങാതെയാണ് റാങ്ക് പട്ടിക റദ്ദാക്കിയത്. നിയമനം നടത്തണമന്ന സര്‍ക്കാര്‍ ആവശ്യം തള്ളി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. നിയമനം നടത്തണമന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ രൂക്ഷമായി […]
Read more

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമീഷന്‍ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പര്‍ വിതരണത്തിലെ തകരാറിനെ തുടര്‍ന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയാണ് റദ്ദാക്കിയത്. അന്നേ ദിവസം രാവിലെ 10 മുതല്‍ 11.35 വരെ നടന്ന ആലപ്പുഴ ജില്ലയിലെ ലജനത്തുള്‍ മുഹമ്മദീയ എച്ച്എസ്എസ് സ്‌കൂളിലെ സെന്റര്‍ 2 (എച്ച്എസ്എസ് വിഭാഗം) ല്‍ നടന്ന പരീക്ഷയും […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി എസ്ഐടി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ആസ്ഥാനത്ത് പരിശോധന നടത്തി എസ്ഐടി. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. കമ്പ്യൂട്ടറുകളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറുകളും എസ്‌ഐടി സംഘം പരിശോധിക്കും. എസ്‌ഐടി സംഘത്തെ സഹായിക്കാന്‍ ഐടി വിദഗ്ധരുമുണ്ട്. ഇത് നാലാം തവണയാണ് എസ്‌ഐടി സംഘം പിഎസ്‌സി ആസ്ഥാനത്ത് എത്തുന്നത്. 25നകം പ്രാഥമിക റിപ്പോര്‍ട്ട് ഡിജെപിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇക്കഴിഞ്ഞ പതിനാറാം തീയതിയായിരുന്നു പിഎസ്‌സി ആസ്ഥാനത്ത് എസ്‌ഐടി ഇതിന് മുന്‍പ് പരിശോധന […]
Read more

പരീക്ഷ ക്രമക്കേട്; പിഎസ്‌സി ആസ്ഥാനത്ത് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ പിഎസ്‌സി ആസ്ഥാനത്ത് എസ്‌ഐടി പരിശോധന നടത്തി. ക്രൈംബ്രാഞ്ച് എസ് പി യുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരീക്ഷ രേഖകള്‍ എസ്‌ഐടി പരിശോധിച്ചു. സംഭവത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ ശ്രമം. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. മൂന്നാം തവണയാണ് എസ്‌ഐടി പിഎസ്‌സി ആസ്ഥാനത്ത് എത്തുന്നത്. എസ്‌ഐടി സംഘത്തിന്റെ മേധാവി ഐജി അജിതാ ബീഗം […]
Read more

പി.എസ്.സി ക്രമക്കേട്; അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ് സി) ക്രമക്കേടിൽ പഴുതടച്ച അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. തിടുക്കത്തിൽ കേസെടുക്കേണ്ടെന്നാണ് ധാരണ. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനം എടുക്കുക. ഇതിനിടെ ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‍സിക്ക് കത്ത് നൽകും. പിഎസ്‍സി ഫയലുകൾ വിട്ടുനൽകിയില്ലെങ്കിൽ നിയമയുദ്ധത്തിലേക്ക് നീങ്ങിയേക്കും. അതേസമയം, ഐജി അജിതാ ബീഗത്തിന്‍റ നേതൃത്വത്തിലുള്ള സംഘമാണ് പി എസ് സി ക്രമക്കേട് അന്വേഷിക്കുന്നത്. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഒരു എസ്പിയും ഒരു ഡിവൈഎസ്പിയും ഉൾപ്പെടുന്നു. ആസൂത്രണ […]
Read more

പി.എസ്.സിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ് സി നടത്തിയ പരീക്ഷകൾക്കും നിയമനങ്ങൾക്കും എതിരെ ഉയർന്ന ആക്ഷേപങ്ങൾ വിശദമായി പരിശോധിക്കാൻ യുഡിഎഫ് സർക്കാർ. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതിനെ കുറിച്ചാണ് ആലോചന. ഭരണഘടനാ സ്ഥാപനമായതിനാൽ അഴിമതി നിരോധന നിയമപ്രകാരം പിഎസ് സിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് നിയമവകുപ്പ് വ്യക്തമാക്കുന്നത്. അതിനാൽ ഇക്കാര്യത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. മുല്യ നിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ഇൻഡട്രി ആന്‍റ് ഇൻഫ്രാസ്ട്രെക്ടർ ചീഫ് റാങ്ക് പട്ടികയിലെ എല്ലാവരുടേയും ഉത്തരക്കടലാസും അഭിമുഖത്തിന് ലഭിച്ച മാർക്കിന്‍റെ […]
Read more

പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നൽകുന്ന ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയാറാവണം; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന ഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയാറാവണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇന്ത്യയുടെ പ്രധാനമന്ത്രി, കേരളത്തിന്റെ മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ്‌സി അംഗങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 2025ലെ ശമ്പള പരിഷ്ക്കരണം പ്രകാരം പിഎസ്‌സി ചെയർമാനു 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപയുമാണ് ശമ്പളം. പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. […]
Read more

ആസൂത്രണ ബോര്‍ഡ് നിയമന വിവാദം; പിഎസ്‌സിക്ക് തിരിച്ചടി

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പിഎസ്‌സിക്ക് തിരിച്ചടി. പരീക്ഷ രേഖകൾ പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. 7 ദിവസത്തിനകം അപേക്ഷ നൽകിയവർക്ക് എല്ലാ രേഖകളും കൈമാറണം. ഉത്തരക്കടലാസും അഭിമുഖത്തിന് നൽകിയ മാർക്കിന്‍റെയും വിവരങ്ങ ഉദ്യോഗാർത്ഥികൾക്ക് നൽകണം. വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന രേഖകളാണ് പുറത്ത് വരുന്നത്. പരീക്ഷ എഴുതിയ എല്ലാവരുടേയും മാർക്ക് പട്ടികയും പരീക്ഷ പേപ്പറിന്‍റെ പകർപ്പും നൽകണം. പിഎസ് സിയുടെ എതിർപ്പ് മറികടന്നാണ് വിവരാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പരീക്ഷയിൽ കൂടുതൽ […]
Read more

Recent News