തിരുവനന്തപുരം: KSRTC ഓർഡിനറി ബസ്സുകളിൽ വനിതകൾക്കായുള്ള പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി ഇന്ന് മുതൽ. മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. ഓർഡിനറി ബസ്സുകളെ തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കറുകൾ ബസ്സുകളിൽ പതിച്ചിട്ടുണ്ട്. ഉദ്ഘാടന ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും
പദ്ധതി കൂടുതൽ പ്രയോജനപ്പെടുക ദിവസ വേതനത്തിന് തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്കും മറ്റ് സാധാരണക്കാർക്കും. 600 രൂപ മുതൽ 3000 രൂപ വരെ പ്രതിമാസം ലാഭം ലഭിക്കുമെന്നതാണ് ആകർഷണം. ബസുകളിൽ കയറുമ്പോൾ ടിക്കറ്റ് നിർബന്ധമാണെന്ന് . ഇന്ന് രാവിലെ 9 മണിമുതലാണ് സൗജന്യ യാത്ര ആരംഭിക്കുക. ഇറങ്ങേണ്ട സ്ഥലം പൂജ്യം ടിക്കറ്റ് എടുക്കാം. സ്ത്രീകളുടെ കൂടെയുള്ള 5 മുതൽ 11 വയസ്സ് വരെയുള്ള ആൺകുട്ടികൾക്ക് ഹാഫ് ടിക്കറ്റ് എടുക്കണം. എല്ലാ സ്ത്രീകൾക്കും യാത്ര അനുവദിക്കുന്നതിനാൽ തിരിച്ചറിയൽ കാർഡുകൾ ആവശ്യമില്ല.
