ഗവർണർ പദവി ഒഴിഞ്ഞു; വീണ്ടും അഭിഭാഷക ജോലിയിലേക്ക് പി.എസ്. ശ്രീധരൻപിള്ള

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഗവർണർ പദവി ഒഴിഞ്ഞതിന് പിന്നാലെ വീണ്ടും അഭിഭാഷക ജോലിയിലേക്ക് മടങ്ങാനൊരുങ്ങി ബിജെപി നേതാവ് പി.എസ്. ശ്രീധരൻപിള്ള. ഗവർണർ പദവിയിൽനിന്ന് ജോലിയിലേക്ക് തിരിച്ചുപോകുന്നത് അസാധാരണമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. വിരമിച്ച ഗവർണർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഇല്ലെന്നും ജീവിതച്ചെലവുകൾക്കായി ജോലി ചെയ്യേണ്ടതുണ്ടെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

സിപിഐഎം, കോൺഗ്രസ് നേതാക്കളും കേസുകളുമായി തന്നെ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നവംബർ ആറിന് ആദ്യ കേസിൽ ഹാജരാകുമെന്നും അറിയിച്ചു. ഒരു വർഷം ബോധപൂർവം അഭിഭാഷക ജോലിയിൽനിന്ന് മാറിനിന്നതാണെന്നും ചെങ്ങന്നൂരിൽ മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോഴും മാറിനിന്നത് ഒരു വർഷത്തെ കൂളിങ് ഓഫ് കാലയളവ് ലഭിക്കാനായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

2019ൽ ഗവർണർ പദവി ഏറ്റെടുക്കുമ്പോൾ തന്നെ, പദവിയിൽനിന്ന് ഒഴിഞ്ഞാൽ അഭിഭാഷക ജോലിയിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കിയിരുന്നതായി ശ്രീധരൻപിള്ള പറഞ്ഞു. അഭിഭാഷകവൃത്തി തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും ദൈവം നൽകിയ കഴിവ് ഉപയോഗിച്ച് ജീവിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാർ കൗൺസിൽ അഭിഭാഷകനായി തുടരാൻ നേരത്തേ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തിലെ മൂല്യബോധമനുസരിച്ച് ഒരിക്കൽ ഗവർണറായാൽ ജീവിതകാലം മുഴുവൻ ആ പദവിയുടെ അന്തസ്സിനനുസരിച്ച് പ്രവർത്തിക്കണമെന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്നും അതുകൊണ്ടാണ് കുറച്ചുകാലം മാറിനിന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിൽ ഇപ്പോഴും സജീവമാണെന്നും പാർട്ടി ആവശ്യപ്പെടുമ്പോൾ പ്രവർത്തിക്കുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. മറ്റ് മേഖലകളിൽനിന്ന് യുവതലമുറയ്ക്കായി മാറിനിൽക്കാനാണ് തീരുമാനമെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പദവികൾക്കായി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ പാർട്ടി തനിക്ക് എല്ലാം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News