ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തില്‍ തീപിടിത്തം; ഒമ്പത് മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തിൽ തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി വിവേക് വിഹാറിലെ നാല് നില കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. 15 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പേരെ കാണാനില്ലെന്നാണ് കെട്ടിടത്തില്‍ ഉള്ളവര്‍ പറയുന്നത്. രണ്ടാം നിലയിലെ തീ മൂന്നും നാലും നിലകളിലേക്ക് പടരുകയായിരുന്നു. പരിക്കേറ്റവരെ ഗുരു ടെഗ് ബഹദൂര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ടീമും പ്രാദേശിക പൊലീസും ഉടനടി സംഭവസ്ഥലത്ത് എത്തി. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ ഡല്‍ഹി പൊലീസ് ക്രൈം ടീമിന് കൈമാറിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. എസി പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News