വിജയ്ക്ക് ആശംസകളുമായി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി

മിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയ്യും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തിയത്. ഇതിനിടെ വിജയ്ക്ക് വിജയാശംസകൾ നേർന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളിലാണ് ടിവികെ മുന്നേറിയത്.

വിജയ് അടുത്ത മുഖ്യമന്ത്രിയാകാനുള്ള സാധ്യതകള്‍ തെളിഞ്ഞതോടെയാണ് വരുണ്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആശംസ അറിയിച്ചത്. വിജയ്ക്കൊപ്പം നില്‍ക്കുന്ന പഴയ ചിത്രം പങ്കുവെച്ച താരം ‘അണ്ണാ’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. താന്‍ വിജയ്യുടെയും രജനികാന്തിന്റെയും വലിയ ആരാധകനാണെന്ന് വരുണ്‍ ചക്രവര്‍ത്തി നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *