കൊച്ചി: ലൈഗിക അതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ച സംവിധായകൻ രഞ്ജിത്ത് ഇപ്പോൾ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. രഞ്ജിത്തിന്റെ അപേക്ഷയിൽ കോടതി പൊലീസിനോട് മറുപടി തേടി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന് അടക്കം കർശന ഉപാധിയോടെയാണ് യുവനടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്.
Post Views: 2



