ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റിൽ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു

മസ്‌കറ്റ് : ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റിലെ 202627 അധ്യയന വർഷത്തേക്കുള്ള സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. സ്‌കൂൾ സീനിയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിയുക്ത വിദ്യാർഥി പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഒമാനിലെ യുഎസ് എംബസിയിലെ ഡിഫൻസ് അറ്റാഷെ കേണൽ നഥാൻ മൻ ചടങ്ങിൽ മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പൽ മിർസ സ്വാഗതം പറഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷാലിമാർ മൊയ്തീൻ, മറ്റ് ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്‌കൂളിന്റെ അന്തസ്സും പാരമ്പര്യവും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത വിദ്യാർഥി നേതാക്കൾക്ക് മുഖ്യാതിഥിയും സ്‌കൂൾ ഭാരവാഹികളും ചേർന്ന് ബാഡ്ജുകളും സാഷുകളും അണിയിച്ചു. സത്യസന്ധതയോടും അർപ്പണബോധത്തോടും കൂടി ചുമതലകൾ നിർവഹിക്കാൻ പ്രിൻസിപ്പൽ വിദ്യാർഥികളെ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *