നീണ്ട ഇടവേളയ്ക്ക് ശേഷം ഇൻ ഹരിഹർ ന​ഗർ കോമ്പോ വീണ്ടും ഒന്നിക്കുന്നു

ൻ ഹരിഹർ ന​ഗര്‍ താരങ്ങള്‍ പതിനാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചെത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിന് പാതിരാക്കുറുക്കന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്‍ ഹരിഹര്‍ ന​ഗറിന്‍റെ മൂന്നാം ഭാ​ഗമായ ഇന്‍ ​ഗോസ്റ്റ് ഹൗസ് ഇന്നിലാണ് നാല് പേരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് നിർമ്മിച്ച്, സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവർ രചന നിർവഹിച്ച്, ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാക്കുറുക്കൻ.

പൊന്നാനിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ചിത്രീകരണത്തിനിടയിൽ നാലു പേരും ഒന്നിച്ച് പൊന്നാനിയിലെ ലോക്കേഷനിൽ എത്തി. നിർമൽ പാലാഴി, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവന്‍സര്‍മാരായ അശ്വിത-അശ്വിജ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ പെടുന്നു. അവരുടെ അതിജീവനത്തിന്റെ കഥയാണ് നർമ്മത്തിൽ ചാലിച്ച പാതിരാകുറുക്കൻ എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ‌‌‌

സെൽവകുമാർ എസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ഗോപി സുന്ദർ, എഡിറ്റർ അതുൽ വിജയ്, കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടേഴ്സ് അഭിലാഷ് കൃഷ്ണ, എം രമേഷ് കുമാർ, സംവിധാന സഹായികൾ മണികണ്ഠൻ, ശ്രീജിത്ത്‌, സംഘട്ടനം അഷ്‌റഫ്‌ ഗുരുക്കൾ, വിനോദ് പ്രഭാകർ, നൃത്തസംവിധാനം റിക്കി റിച്ചാഡ്സണ്‍, പ്രൊഡക്ഷൻ കൺട്രോളർ മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ മാനേജർ ജസ്റ്റിൻ കൊല്ലം, പ്രൊജക്ട്ട് കോഡിനേറ്റർ ലിജിൻ സിയാർ, പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *