അഞ്ച് വർഷത്തിന് ശേഷം ഫോർമുല ഇ-യിൽ ജയം കരസ്ഥമാക്കി മഹീന്ദ്രക്ക്

മൊണാക്കോ: ഫോർമുല ഇ മത്സരത്തിൽ മിന്നുന്ന ജയം കരസ്ഥമാക്കി മഹീന്ദ്ര. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യൻ ടീമായ മഹീന്ദ്ര ഫോർമുല ഇയിൽ വീണ്ടുമൊരു വിജയം നേടുന്നത്. മഹീന്ദ്രയുടെ 21-ാം നമ്പർ കാറിൽ ഡച്ച് ഡ്രൈവർ നിക് ഡി വ്രീസാണ് വിജയക്കൊടി പാറിച്ചത്. ശനിയാഴ്ച നടന്ന മൊണാക്കോ ഇ പ്രീയിൽ ആയിരുന്നു വിജയം. 2021ലെ ലണ്ടൻ ഇ പ്രിക്ക് ശേഷം ഫോർമുല ഇ-യിൽ ഇന്ത്യൻ ടീം നേടുന്ന ആദ്യ വിജയമാണിത്. മാത്രമല്ല, പുതിയ ‘ജെൻ 3’ കാറുകളുടെ യുഗത്തിൽ മഹീന്ദ്ര കൈവരിക്കുന്ന കന്നി വിജയം കൂടിയാണിത്.

നിക് ഡി വ്രീസ് ഒന്നാം സ്ഥാനവും ജാഗ്വാർ ടീമിന്റെ മിച്ച് ഇവാൻസ് രണ്ടാം സ്ഥാനത്തും, കുപ്ര കിരോ ടീമിന്റെ പെപ്പെ മാർട്ടി
മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഈ സീസണിൽ മികച്ച ഫോമിലുള്ള മഹീന്ദ്രയുടെ മറ്റൊരു ഡ്രൈവറായ എഡ്വാർഡോ മോർട്ടാരയുടെ കാറിന്റെ ടയർ തകരാറായതിനെ തുടർന്ന് അദ്ദേഹത്തിന് 17-ാം സ്ഥാനത്ത് മാത്രമേ ഫിനിഷ് ചെയ്യാൻ സാധിച്ചുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *