അബൂദബിയിലെ ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം

അബൂദബി: അബൂദബിയിലെ ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം. അബുദാബിയിലെ അൽ ദഫ്രയിലെ ബറക ആണവ നിലയത്തിന് സമീപമാണ് ഡ്രോൺ ആക്രമണമുണ്ടായത്. തുടർന്ന് ഇലക്ട്രിക് ജനറേറ്ററിന് തീപിടിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും ആണവ വികിരണ ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കി. ആണവ നിലയത്തിന്റെ സുരക്ഷാ പരിധിക്ക് പുറത്താണ് ആക്രമണമെന്നും അറിയിച്ചു

കൂടാതെ, എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും അബൂദബി മീഡിയ ഓഫീസ് സമൂഹ മാധ്യമ പോസ്റ്റിൽ കുറിച്ചു. തീപിടിത്തം പവർ പ്ലാന്റിന്റെ സുരക്ഷയെയോ സംവിധാനങ്ങളേയോ ബാധിച്ചിട്ടില്ലെന്നും എല്ലാ യൂണിറ്റുകളും സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെന്നും ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (FANR) വ്യക്തമാക്കി. മാത്രമല്ല, ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *