ഓരോരുത്തർക്കും ഓരോ ശൈലിയാണ്, നായനാരല്ല പിണറായി; കെ കെ ശൈലജ

തിരുവനന്തപുരം: ഇ കെ നായനാരെ പിണറായി വിജയനുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് കെ കെ ശൈലജ. നയനാർ എല്ലാ കാലത്തും ഒരു വികാരമാണ്. നായനാരുടെ കൂടെയുള്ള ഓരോ നിമിഷവും ജീവിതാനുഭവങ്ങളായി മാറുകയായിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. പാർട്ടിക്ക് നേതൃത്വം നൽകിയത് മാത്രമല്ല, മൂന്നുതവണ മുഖ്യമന്ത്രിയായി. സങ്കീർണമായ പ്രശ്നങ്ങളെയും നിയമസഭയ്ക്ക് അകത്ത് ഒതുക്കി തീർക്കാനുള്ള വൈഭവം മറ്റാർക്കും കാണാനാകില്ല. നായനാർക്ക് ഭരണപാടവത്തിന്റെ കൂടെ നർമ്മരസം കൂടി ഉണ്ടായിരുന്നുവെന്നും ശൈലജ കൂട്ടിച്ചേർത്തു. ഓരോരുത്തർക്കും ഓരോ ശൈലിയാണ്. സിപിഐഎമ്മിന്റെ സീറ്റ് കുറവും നായനാർ ശൈലിയും തമ്മിൽ ബന്ധമില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി. മെയ് 19 ഇ കെ നായനാർ ദിനത്തോടനുബന്ധിച്ചാണ് കെ കെ ശൈലജയുടെ പരാമർശം.

സ്കൂൾ വിദ്യാർഥിയായിരിക്കെ തുടങ്ങിയതാണ് സഖാവ് നായനാരുടെ രാഷ്ട്രീയ പ്രവർത്തനം. ബാലസംഘത്തിലൂടെയായിരുന്നു അദ്ദേഹം കടന്ന് വന്നത്. കേരള ജനതയുടെ ജീവിതം പുതുക്കിപ്പണിത ജനഹൃദ്യങ്ങളിൽ ഇടമുള്ള കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യമായി കർഷക തൊഴിലാളികൾക്ക് പെൻഷൻ നൽകിയത് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരായിരുന്നു. കേരള ജനതയുടെ ജീവിതം പുതുക്കിപ്പണിത ജനഹൃദ്യങ്ങളിൽ ഇടമുള്ള കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. മികച്ച പ്രസംഗികനും എഴുത്തുകാരനുമായ അദ്ദേഹം സിപിഐഎം രൂപീകരണ കാലം മുതൽ കേന്ദ്രകമ്മിറ്റി അംഗം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *