തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21-ന് ആരംഭിക്കുമ്പോൾ സഭയ്ക്കുള്ളിൽ കൗതുകമാകുക പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ സത്യപ്രതിജ്ഞയാണ് . അമ്പലപ്പുഴയിൽ നിന്നും സ്വതന്ത്രനായി ജയിച്ച മുതിർന്ന നേതാവ് ജി. സുധാകരനാവും പ്രോടെം സ്പീക്കർ എന്ന നിലയിൽ അന്നു സഭ നിയന്ത്രിക്കുക. ഇതോടെ, ജി.സുധാകരന് മുന്നിൽ പിണറായി വിജയൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ എത്തുമോ ഇല്ലയോ എന്നതാണ് ചർച്ചാകുന്നത്. സഭയിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎയായിരുന്ന മുതിർന്ന അംഗമെന്ന നിലയിലാണ് പ്രോടെം സ്പീക്കറായി ജി. സുധാകരനെ നിശ്ചയിച്ചത്. മേയ് 21-ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പൂർണ്ണ ചുമതല ജി. സുധാകരനായിരിക്കും. നിയമപ്രകാരം ആദ്യദിനം പ്രോടെം സ്പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാത്തവർക്ക്, പിന്നീട് സ്ഥിരം സ്പീക്കർ തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരമുണ്ട്.
Related Posts
കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു: ഇളതുരുത്ത് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തുന്നു
തൃശ്ശൂർ : തൃശ്ശൂരിലും ശക്തമായ മഴ തുടരുകയാണ്. കരുവന്നൂർ പുഴയിൽ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പായ 3.318 മീറ്റർ കടന്ന് 3.588…
കെ.സി. വേണുഗോപാൽ കഴിയുന്നതും കേരളത്തിലേക്ക് വരരുത്
തിരുവനന്തപുരം: ആശയക്കുഴപ്പങ്ങളും തർക്കങ്ങളും തീർത്ത് കേരളത്തിലെ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കണമെന്ന് നടൻ സുധീർ. വി.ഡി. സതീശൻതന്നെ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന്…
സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്; അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്നു നൽകും
തിരുവനന്തപുരം: ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ന് നടക്കുമെന്ന്…
