പ്രശസ്ത നോവലിസ്റ്റ് ഡോ. ടി.ആർ ശങ്കുണ്ണി അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത നോവലിസ്റ്റും ബാലസാഹിത്യകാരനും ശാസ്ത്രസാഹിത്യകാരനുമായ ഡോ. ടി.ആർ ശങ്കുണ്ണി (91) അന്തരിച്ചു. കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്നു. 1983 മുതൽ അഞ്ചു വർഷം കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശാസ്ത്രഗോപുരത്തിന്റെ രാജശില്പികൾ എന്ന വളരെ ശ്രദ്ധേയമായ ഗ്രന്ഥമടക്കം ആറ് സയൻസ് ഗ്രന്ഥങ്ങൾ രചിച്ചു. മാത്രമല്ല സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടിയ ഹിതോപദേശ കഥകൾ ,കേരള സാഹിത്യ അക്കാദമി അവാർഡും നാഷണൽ അവാർഡും നേടിയ വായുവിന്റെ കഥ അടക്കം പതിനഞ്ചു ബാലസാഹിത്യ ഗ്രന്ഥങ്ങളും രചിച്ചു. കൂടാതെ ഉറൂബ് അവാർഡ് കരസ്ഥമാക്കിയ ദേവസാക്ഷി അടക്കം പതിനഞ്ച് നോവലുകളുമാണ് അദ്ദേഹത്തിന്റെ പ്രധാന രചനകൾ. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവർത്തകനും യുറീക്ക മാസികയുടെ സ്ഥാപക പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *