കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടെന്ന് ആരോപണം; 12,710 കോടിയുടെ പദ്ധതിക്ക് അനുമതി നൽകിയത് കിൻഫ്രയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കിഫ്ബി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂരിലും പാലക്കാട്ടും 12,710 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി അനുമതി നൽകിയത് കിൻഫ്ര സമർപ്പിച്ച കൺസെപ്റ്റ് നോട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയിൽ വിശദമായ ചർച്ച നടന്നിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മസാല ബോണ്ട് ഇറക്കിയ ഘട്ടത്തിൽ ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും എതിർപ്പ് മറികടന്നതായും രേഖകളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്.

ആരോഗ്യ-വ്യവസായ മേഖലകളുടെ വികസനം ലക്ഷ്യമിട്ടാണ് കിൻഫ്രയ്ക്കായി കണ്ണൂരിലും പാലക്കാട്ടും ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയത്. കിൻഫ്ര സമർപ്പിച്ച കൺസെപ്റ്റ് നോട്ടിന്റെ അടിസ്ഥാനത്തിൽ കാര്യമായ ചർച്ചകളില്ലാതെ കിഫ്ബി ബോർഡ് യോഗത്തിൽ തീരുമാനമെടുത്തെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ബോർഡ് യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പുകളും അനുമതിയുമായി ബന്ധപ്പെട്ട രേഖകളും പുറത്ത്

കണ്ണൂരിലെ പട്ടാന്നൂർ, കോളാരി വില്ലേജുകളിലുൾപ്പെടുന്ന പണയത്താംപറമ്പ് മേഖലയിൽ 1,000 ഏക്കറും പാലക്കാട് ഓലപ്പതി, കന്നമ്പ്ര പ്രദേശങ്ങളിലായി 560 ഏക്കറുമാണ് പദ്ധതികൾക്കായി ഏറ്റെടുത്തത്. എന്നാൽ കണ്ണൂരിൽ വലിയ തുക ചെലവഴിച്ച് ഏറ്റെടുത്ത ഭൂമിയിൽ ഇതുവരെ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, കണ്ണൂരിലെ പട്ടാന്നൂർ, കോളാരി വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. വ്യക്തമായ നിയമപരമായ രേഖകളില്ലാതെ ഭൂമിക്ക് ഉയർന്ന നഷ്ടപരിഹാരത്തുക അനുവദിച്ചെന്നാണ് കണ്ടെത്തൽ. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായും വിജിലൻസ് വിലയിരുത്തിയിരുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിൽ മട്ടന്നൂർ സ്പെഷ്യൽ തഹസീൽദാർ ഓഫീസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ, പദ്ധതികൾക്ക് അനുമതി നൽകിയ രീതി, ചെലവഴിച്ച തുക, ഏറ്റെടുത്ത ഭൂമിയുടെ നിലവിലെ അവസ്ഥ എന്നിവ സംബന്ധിച്ച കൂടുതൽ പരിശോധനകൾ ആവശ്യപ്പെടുന്നതാണ് പുറത്തുവന്ന വിവരങ്ങൾ. അതേസമയം, റിപ്പോർട്ടിൽ ഉന്നയിക്കുന്ന ആരോപണങ്ങളും വിജിലൻസ് കണ്ടെത്തലുകളും ബന്ധപ്പെട്ട രേഖകളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News